തനിക്കെതിരായ എഫ്ബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റണ്. ഒഹായോ, അരിസോന തുടങ്ങിയ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇപ്പോഴും തുടരുന്ന മേല്‍ക്കൈയാണ് ആത്മവിശ്വാസത്തിന് അടിസ്ഥാനം. അതെ സമയം ഇരു സ്ഥാനാര്‍ഥികള്‍ക്കും വെല്ലുവിളിയായി ചില സ്വതന്ത്രസ്ഥാനാര്‍ഥികളും രംഗത്തുണ്ട്
വിവാദങ്ങള്‍ക്കിടയിലും ചാഞ്ചാടിനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നേരിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഹിലറി ക്ലിന്റനാവുന്നുണ്ടെന്ന് അഭിപ്രായ സര്‍വെകള്‍ പറയുന്നു. 18 ഇലക്ട്രല്‍ വോട്ടുകള്ള ഒഹായോയും 6 എണ്ണമുള്ള അരിസോനയും ഏതാണ്ട് ഹിലറിക്കൊപ്പമാണ്. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രങ്ങളായ ജോര്‍ജിയയിലും ടെക്സസിലുമുള്ള മുന്‍തൂക്കവും ഹിലറിക്ക് ആത്മവിശ്വാസം പകരുന്നു. തനിക്കെതിരായ അന്വേഷണവുമായി എഫ്ബിഐ മുന്നോട്ട് പൊയക്കോട്ടെയന്ന് ഒഹായോയിലെ തിരഞ്ഞടുപ്പ് റാലിക്കിടെ അവര്‍ പറഞ്ഞു. ഹിലറിയുടെ അടുത്ത സഹായി ഹുമ ആബിദിന്റെ ഇമെയിലുകള്‍ എഫ്ബിഐ പരിശോധിച്ചുതുടങ്ങി. അതിനിടെ യൂട്ട സംസ്ഥാനത്ത് സ്വതന്ത്രസ്ഥാനാര്‍ഥി ഇവാന് മക്മിലന്റെ മുന്നേറ്റം ഇരുസ്ഥാനാര്‍ഥികള്‍ക്കും വെല്ലുവിളിയാവുകയാണ്. ജയിക്കാനുള്ള 270 ഇലക്ട്രകല് കോളജ് വോട്ടുകള്‍ നേടാന്‍ ഹിലറിക്കും ട്രംപിനും കഴിയാതെ വരികയും യൂട്ടയിലെ 6 വോട്ടുകള്‍ മക്മിലന് നേടുകയും ചെയ്താല്‍ വലിയ പ്രതിസന്ധിയാവും ഉണ്ടാവുക. പിന്നെ തീരുമാനം ജനപ്രതിനിധിസഭയുടേതാണ്. നിലവിലെ സ്ഥിതിയില്‍ ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്മാര്ക്കാവും ഭൂരിപക്ഷം. എന്നാല്‍ ലൈംഗികാപവാദത്തില്പ്പെട്ട ഡോണള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഭിന്നാഭിപ്രായമാണുള്ളത്.