തനിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ മാധ്യമങ്ങളാണെന്ന് ട്രംപ് ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധക്കാരെന്ന പേരില്‍ ആളുകളെ ഇളക്കിവിടുന്നത് മാധ്യമങ്ങളാണെന്നും ഇത് ശരിയായ നടപടിയല്ലന്നും ട്രംപ് ട്വിറ്ററിില് വ്യക്തമാക്കി. അതേസമയം ട്രംപിനെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടുമായി പലയിടത്തും രണ്ടാം ദിവസവും പ്രതിഷേധം തുടര്‍ന്നു.
വൈറ്റ് ഹൗസിന് മുന്നിലും ട്രംപിന്റെ സ്ഥാപനങ്ങള്ക്കുമുമ്പിലുമായിരുന്നു പ്രതിഷേധങ്ങള്‍ ഏറെയും. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഇന്നലെ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ബാറാക് ഒബാമയെ ഡോണള്‍ഡ് ട്രംപ് സന്ദര്‍ശിച്ചിരുന്നു. ജനപ്രതിനിധി സഭ സ്പീക്കറുമായും അമേരിക്കന്‍ കോണ്‍ഗ്രസിലെ മറ്റ് നേതാക്കളുമായും ട്രംപ് കൂടിക്കാഴ്ച നടത്തി.