ഹിലറി ക്ലിന്റനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ഫിലാഡല്‍ഫിയയിലെ ഡമോക്രാറ്റിക് കണ്വെന്ഷന് ബില്‍ ക്ലിന്റന്റെ മനസുതുറക്കല്‍ വേദികൂടിയായി. ഹിലറിയെ ആദ്യമായി കണ്ടുമുട്ടിയ മുഹൂര്‍ത്തവും,,അന്നു നടത്തിയ സംഭാഷണങ്ങളും ബില്‍ ക്ലിന്റന് ഒാര്‍ത്തെടുത്തു. ആദ്യമായാണ് ഹിലറിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ ബില്‍ ക്ലിന്റന് പങ്കുവയ്ക്കുന്നത്.
1871ലെ ഒരു വസന്തകാലം. കോളജിലെ പൊളിറ്റിക്കല്‍ ആന്റ് സിവില്‍ റൈറ്റ് ക്ലാസാണ് വേദി. ആദ്യമായി പേര് റജിസ്ട്രര്‍ ചെയ്ത് മടങ്ങുമ്പോള്‍ പാറിപ്പറക്കുന്ന തലമുടിയും വലിയ കണ്ണടയും ധരിച്ച് , മേക്കപ്പൊന്നും ഉപയോഗിക്കാത്ത സുന്ദരിയായ ഒരു പെണ്‍കുട്ടി കടന്നുവരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായ പെണ്‍കുട്ടിയില്‍ ആദ്യ കാഴ്ചയില്‍ ബില്‍ ക്ലിന്റന് ആകൃഷ്ടനായി
പെണ്‍കുട്ടിയും പേര് റജിസ്ട്രര്‍ ചെയ്യാന്‍ വന്നതാണെന്ന് മനസിലാക്കിയ ക്ലിന്റന് ഒപ്പം റജിസ്റ്റര്‍ ചെയ്യേണ്ടവരുടെ നിരയില്‍ നിന്നു. എന്നാല്‍ ഒരിക്കല്‍ പേര് റജിസ്റ്റര്‍ ചെയ്ത ബില്‍ എന്തിനാണ് വീണ്ടും വന്നതെന്ന റജിസ്ട്രാറുടെ ചോദ്യം ഞെട്ടിച്ചു. ഈ ചോദ്യം കേട്ടപ്പോഴാണ് ഹില്ലറിയുടെ പ്രശസ്തമായ ചിരി ആദ്യം കണ്ടതെന്നും ബില്‍ ക്ലിന്റന് ഒാര്‍ത്തെടുക്കുന്നു
1993 മുതല്‍ 2001വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന് ഹിലറിയുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവച്ചപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ എതിരേറ്റത്