മണിപ്പൂരില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്. ഐക്യ നാഗ കൗണ്‍സിലിന്റെ സാന്പത്തിക ഉപരോധം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തനിക്കെതിരെ ഇറോം ശര്‍മിള മല്‍സരിച്ചാലും തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാണെന്നും ഒക്രം സിങ് ഡല്‍ഹിയില്‍ പറഞ്ഞു.
2002 തുടങ്ങി 15 വര്‍ഷമായി മണിപ്പൂരിന്റെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ്ങിന് ഇത്തവണ മല്‍സരം കടുത്തതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും കോണ്‍ഗ്രസില്‍ ഒക്രം സിങ്ങിനെ കടത്തിവെട്ടി ആരും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനില്ല. വികസനം മുരടിച്ചെന്ന ബി.ജെ.പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണത്തോടൊപ്പം സ്വന്തം പാളയത്തിലുള്ളവരും ഒക്രം സിങ്ങിനെതിരെ നീങ്ങിയിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധ സൂചകമായി ബി.ജെ.പിയില്‍ ചേര്‍ന്നത് തിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് ഒക്രം സിങ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നുണ്ട്.
ഇറോം ശര്‍മിളയുടെ രാഷ്ട്രീയപാര്‍ട്ടിയെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമെന്ന ഇറോം ശര്‍മിളയുടെ പ്രഖ്യാപനം ഭയപ്പെടുത്തുന്നില്ല.
പുതിയ ജില്ലകള്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഐക്യ നാഗ കൗണ്‍സില്‍ മൂന്നുമാസമായി നടത്തിവരുന്ന സാന്പത്തിക ഉപരോധം മറികടന്നെന്ന് ഒക്രം സിങ് പറഞ്ഞു. ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. രമേശ് ചെന്നിത്തലയാണ് സ്ക്രീനിങ് കമ്മിറ്റി ചെയര്മാന്.