ഇളയദളപതിയുടെ പുതിയ ചിത്രം ഭൈരവക്ക് വന്‍വരവേല്‍പ്പ്. തെറിക്ക് ശേഷമെത്തുന്ന വിജയ് ചിത്രത്തില്‍ മലയാളിതാരം കീര്‍ത്തി സുരേഷാണ് നായിക. ആട്ടവും പാട്ടും ആക്ഷനുമെല്ലാം ചേര്‍ന്ന പക്കാ വിജയ് ചിത്രമെന്ന സൂചനകള്‍ നല്‍കിയാണ് ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന സിനിമ എന്ന നിലയില്‍ ഭൈരവയ്ക്ക് പ്രതീക്ഷകള്‍ വലുതാണ്. മലയാളം സിനിമയല്ലെങ്കിലും വിജയ് ചിത്രം എന്ന നിലയില്‍ ആരാധകര്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലെ പ്രധാന മള്‍ട്ടിപ്ലക്സുകളില്‍ മാത്രം നാളെ ഭൈരവയ്ക്ക് 50 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതോടെ ആദ്യ സ്ക്രീനിംഗിനുള്ള ടിക്കറ്റുകള്‍ തേടി ആരാധകര്‍ എത്തി കഴിഞ്ഞു.
വലിയ വിജയം സ്വന്തമാക്കിയ തെരിക്ക് ശേഷം എത്തുന്ന വിജയ് ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായികയാകുന്നത്. തീപ്പൊരി ഡയലോഗുകളും ആക്ഷനും കോര്‍ത്തിണക്കിയ മാസ് മസാല ചിത്രമാണ് ഭൈരവ.
ഭരതനാണ് സിനിമയുടെ സംവിധാനം. സംഗീതം സന്തോഷ് നാരയണന്. ജഗപതി ബാബു, സതീഷ്, രാജേന്ദ്രന്, ഡാനിയല്‍ ബാലജി, അപര്‍ണ വിനോദ് തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. കേരളത്തിന് പുറത്ത് വമ്പന്‍ റിലീസാണ് ഭൈരവയുടേത്.