കുട്ടികള്‍ കാത്തിരിക്കുന്ന ചിത്രം ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് റിലീസിന് തയാറായി. മാര്‍ച്ച് 17നാണ് സിനിമയുടെ ഇന്ത്യന്‍ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ത്രീഡിയിലാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
രാക്ഷസനെ പ്രണയിച്ച രാജകുമാരിയുടെ കഥ എന്നും കുട്ടികള്‍ക്ക് വിസ്മയിപ്പിക്കുന്ന ഓര്‍മ്മയാണ്. പലതലമുറ കൈമാറി എത്തിയ ഈ കഥ ഇനി സിനിമയായി എത്തുകയാണ്.
രാക്ഷസന്റെ കൊട്ടാരത്തിലെ അത്ഭുതം നിറഞ്ഞ കാഴ്ചകള്‍ തന്നെയാണ് സിനിമയുടെ മുഖ്യാകര്‍ഷണം. വിവാഹം കഴിക്കാന്‍ ആദ്യം വിസമ്മതിക്കുന്ന രാജകുമാരി രാക്ഷസനെ സ്വീകരിക്കുന്നതോടെ ശാപമോക്ഷം ലഭിച്ച് രാക്ഷസന് രാജകുമാരനായി തീരുന്നതാണ് കഥ.
എമ്മ വാട്സനാണ് രാജകുമാരിയായി വേഷമിടുന്നത്. ഡാന്‍ സ്റ്റീവ്സ് നായകനായി വേഷമിടുന്നു. ബില്‍ കോണ്ടനാണ് സംവിധാനം. ത്രീഡിയിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മാര്‍ച്ച് 17ന് ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് പ്രദര്‍ശനം ആരംഭിക്കും.