ശിലാ വാസ്തു ശിൽപം

ഒരു വീട് എന്ന സ്വപ്നം ആലോചിക്കുമ്പോൾ തന്നെ പാലക്കാട് തത്തമംഗലത്തുള്ള ഡോ.ശ്രീകാന്തിനും ഡോ രശ്മിക്കും ഉണ്ടായിരുന്ന ചിന്ത മുഴുവൻ പാലക്കാടൻ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു ഒപ്പം ബഡജറ്റ് കൈവിട്ട് പോവുകയും ചെയ്യരുത്. ഈ ഒരാശയവുമായി ഡിസൈനർ ബിനു അറയ്ക്കലിനെ സമീപീക്കുമ്പോൾ അവർ ഒരിക്കലും കരുതിയില്ല തങ്ങളുടെ സ്വപ്നങ്ങൾക്കും അപ്പുറം ഒരു വീട് സ്വന്തമാക്കാൻ കഴിയുമെന്ന്.

കൊളോണിയൽ ശൈലിയിൽ രൂപപ്പെടുത്തിയ വീട് ചുറ്റുപാടുകളോട് ഇഴുകിയാണ് നിൽക്കുന്നത് പ്ളോട്ടിലുണ്ടായിരുന്ന മരങ്ങൾ കഴിവതും മുറിക്കാതെ വീടിന് തണലൊരുക്കും വിധം വീടിന്‍റെ സ്ഥാനം ക്രമീകരിച്ചു, ഒറ്റനോട്ടത്തിൽ പൂർണ്ണമായും കരിങ്കല്ലിലാണ് വീട് നിർമ്മിച്ചത് എന്നുതോന്നും എന്നാൽ കരിങ്കല്ലിനൊപ്പം ഇഷ്ടികകൂടി ചേർത്തുവച്ചപ്പോൾ വീടിന് ഇരട്ട കവചമാണ് സ്ട്രക്ചറിൽ ലഭിച്ചത് പുറമേയുള്ള ചൂട് അകത്ത് എത്താതിരിക്കാൻ ഇത് ഏറെ സഹായകമായി ഒപ്പം അകത്തളങ്ങളിൽ പല ഭാഗങ്ങളിലും മ‍ഡ് പ്ളസ്റ്ററിങ് കൂടി നൽകി . മേൽക്കുരയിലുമുണ്ട് ഇരട്ട കവചം. കോൺക്രിറ്റിനുള്ളിൽ ഹുരുഡീസ് ബ്ളോക്കുകൾ ഉപയോഗിച്ച് പരന്നമേൽക്കുര വാർത്തൂ. ഇതിനുമുകളിലായി GI ട്രസിട്ട് ഓടുകൂടി പാകിയപ്പോൾ തീർത്തും സുഖകരമായ അന്തരീക്ഷമാണ് വീടിനുള്ളിൽ വീടിനുമാത്രം നിർമാണചെലവ് 24ലക്ഷം രൂപയാണ് ഇൻറീരിയർ ഫർണിഷിങ്ങും ലാൻഡ് സ്കോപ്പും ഉൾപ്പെടെ 32 ലക്ഷം രൂപബജറ്റിൽ 1950 ചതുരശ്രയടിയുള്ള ഈ വീട് പൂർത്തികരിക്കാനായി.

ജാലകം എന്ന സെഗ്മെൻറിലുടെ പ്ളൈവുഡ് എന്ന നിർമാണവസ്തുനിനെ പരിചയപ്പെടുത്തുന്നു പ്ളൈവുഡിൻറെ നിർമാണം സാധ്യതകൾ ഗുണങ്ങൾ പോരായ്മകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവയെല്ലാം ചര്‍ച്ചചെയ്യുന്നു.

വൈദ്യുതി ഉപയോഗം കുറച്ചുകൊണ്ട് വൈദ്യുതി ബില്ലിൽ ലാഭം നേടുന്നതിനുള്ള പൊടികൈകളാണ് ഹോം ടിപ്സ് എന്ന സെഗ്‌മെന്റിലൂടെ പരിചയപെടുത്തുന്നത് 

സ്ഥലം ലാഭിക്കാൻ കഴിയുന്ന വിവിധോദ്ദേശ്യ ഫർണിച്ചറായ സ്റ്റഡി കം ബങ്ക് ബെഡാണ് ഷോകേസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്