പ്രണയം നിരസിച്ചാൽ കത്തിക്കുമോ?

love-murder-thrissur
SHARE

രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ രണ്ടു പെണ്‍കുട്ടികളെ, പ്രണയിച്ചുവെന്നവകാശപ്പെടുന്നവര്‍ തീ കൊളുത്തി കൊലപ്പെടുത്തി. ഇതിനു മുന്‍പും ഇതേ ശൈലിയിലുള്ള കൊലപാതകങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്.  ഈ കൊലപാതകങ്ങള്‍ പ്രണയവുമായി ചേര്‍ത്ത് കാല്‍പനികവല്‍ക്കരിക്കേണ്ടതല്ല. അപക്വമായ കൗമാരചാപല്യങ്ങളായി തള്ളിക്കളയേണ്ടതുമല്ല. ഗൗരവത്തോടെ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട മാനസികാരോഗ്യപ്രശ്നമാണത്. കരുതലോടെ സമീപിക്കേണ്ടത് സമൂഹത്തിന്റെയാകെ സുരക്ഷയ്ക്ക് അനിവാര്യവുമാണ്. 

 നെഞ്ചില്‍ തീയാളുന്ന വാര്‍ത്ത ഒടുവിലെത്തിയത് തൃശൂര്‍ ജില്ലയില്‍ നിന്നാണ്. ബി.ടെക്. വിദ്യാര്‍ഥിനിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ചിയ്യാരം സ്വദേശി നീതു എന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്. കല്ലൂക്കാട്ടേരി സ്വദേശി നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. എം.ബി.എ ബിരുദധാരിയും കൊച്ചിയില്‍ സ്വകാര്യ ഐ.ടി.കമ്പനി ഉദ്യോഗസ്ഥനുമാണ് ഇയാള്‍.  ഇരുവരും ഏറെനാളായി പരിചയത്തിലായിരുന്നുവെന്നും വിവാഹാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നുമാണ് പൊലീസ് നിഗമനം. 

പ്രണയബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്‍മാറി. വിവാഹാഭ്യര്‍ഥന നിരസിച്ചു. പ്രകോപിതനായ യുവാവ് അഞ്ചു തവണ പെണ്‍കുട്ടിയെ കുത്തി, പെട്രോളൊഴിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസും സമൂഹത്തിന്റെ പൊതുവ്യാഖ്യാനവും. കഴിഞ്ഞയാഴ്ച തിരുവല്ലയിലും സമാനമായ സംഭവത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയിരുന്നു. തിരുവല്ലയ്ക്കു ശേഷം കൊച്ചിയിലും സ്കൂട്ടര്‍ യാത്രികയെ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം നടന്നു. 2 വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയം എസ്.എം.ഇയിലും ഒരു പെണ്‍കുട്ടിയെ സഹപാഠികള്‍ക്കു മുന്നില്‍ തീ കൊളുത്തി കൊന്നു. 

എന്നാല്‍ പ്രണയമെന്ന വാക്കിന്റെ ന്യായീകരണം അര്‍ഹിക്കുന്നുണ്ടോ ഈ കൊലപാതകങ്ങള്‍? ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും? നിരാശയും നഷ്ടബോധവും നിയന്ത്രിക്കാനാകാത്ത മനുഷ്യര്‍ മാനസികവൈകല്യമുള്ളവരാണ്. പ്രത്യാഘാതങ്ങള്‍ ചിന്തിക്കാനാകാത്ത കുറ്റവാളികളായി മാറുന്നവരാണെങ്കില്‍ അവര്‍ സമൂഹത്തിന് ഭീഷണിയുമാണ്. മാനസികാരോഗ്യതലത്തില്‍ തന്നെ ഈ ക്രൂരകൃത്യങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. അവബോധവും ജാഗ്രതയും ആവശ്യവുമുണ്ട്. അത് വളരെ ഗൗരവത്തോടെ നിറവേറ്റേണ്ട ഒരു സാമൂഹ്യഉത്തരവാദിത്തവും കൂടിയാണ്. 

പ്രണയം നിഷേധിച്ചതിന്റെ പേരില്‍ അഥവാ പുരുഷനോട് നോ എന്നു പറഞ്ഞതിന്റെ പേരില്‍ കൊല്ലപ്പെടേണ്ടവരാണോ സ്ത്രീകള്‍? ഈ ചോദ്യത്തിന് പുരുഷാധിപത്യമനോഭാവം മുതല്‍ കടുത്ത മാനസികവൈകല്യം വരെ ചേരുന്ന സങ്കീര്‍ണമായ മറുപടിയാണുള്ളത്. 

തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസികവൈകല്യങ്ങളുള്ളവരാണ്. നിരാശയും നഷ്ടബോധവും  ഏറിയോ കുറഞ്ഞോ മനുഷ്യരെ ബാധിക്കും. പക്ഷേ വ്യക്തിത്വവൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ഈ നഷ്ടബോധം, നിയന്ത്രിക്കാനോ കൈകാര്യം ചെയ്യാനോ കഴിയില്ല. 

വ്യക്തിബന്ധങ്ങള്‍ അത് ഏതു തലത്തിലായാലും ആരോഗ്യകരമായ രീതിയിലാകണം. പരസ്പരവിശ്വാസവും ജനാധിപത്യബോധവും ഏതു ബന്ധത്തിലുമുണ്ടാകണം. സൗഹൃദമോ പ്രണയമോ തുടങ്ങാനുള്ള അതേ അവകാശം പിന്‍വാങ്ങാനുമുണ്ടെന്നത് പരസ്പരം ഉള്‍ക്കൊള്ളാനാകണം. ബന്ധങ്ങള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന ആത്മവിശ്വാസവും ഓരോ വ്യക്തിക്കും ഉണ്ടാകണം. തിരസ്കരിക്കപ്പെടുമെന്ന ഭീതി താങ്ങാനാകാത്ത മാനസികസംഘര്‍ഷമായി മാറുന്നത് ആരോഗ്യകരമല്ലെന്ന് സ്വയം തിരിച്ചറിയണം. അത് ചികില്‍സിക്കണം. 

സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഒരല്‍പം സഹതാപം കലര്‍ത്തി ആഘോഷിച്ച് അവസാനിപ്പിക്കുകയാണ് നമ്മുടെ പതിവ്. അത് തെറ്റാണ്. കൊന്നു തീര്‍ക്കുന്ന സ്നേഹം ഗുരുതരമായ മാനസികാരോഗ്യപ്രശ്നമാണ്. അതുള്ളവരെ തിരിച്ചറിയാനും തിരുത്താനും ചികില്‍സയെത്തിക്കാനും സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ട്. 

നോ എന്ന മറുപടിയെ എങ്ങനെ സമീപിക്കണമെന്നതാണ് അടിസ്ഥാന പ്രശ്നം. തിരസ്കരിക്കപ്പെടുക എന്ന അവസ്ഥ ഓരോ മനുഷ്യനിലും വ്യത്യസ്തമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. വേദനയുണ്ടാകുന്നത് സ്വാഭാവികം. തിരസ്കാരവും നഷ്ടബോധവും ഉള്‍ക്കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ് സാധാരണ വ്യക്തികളില്‍ സംഭവിക്കുക. അസാധാരണമായ പ്രതികരണങ്ങളിലേക്കെത്തുന്നത് വ്യക്തിത്വ വൈകല്യങ്ങളുള്ളവരാണ്. വ്യക്തിത്വവൈകല്യങ്ങള്‍  തിരിച്ചറിയാന്‍ സമൂഹത്തിനാകെ  മാനസികാരോഗ്യത്തില്‍ അവബോധം വേണം. വൈകല്യലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിയാന്‍ കഴിയണം. വ്യക്തിത്വവൈകല്യമുള്ളവര്‍ ഒരിക്കലും അത് സ്വയം അംഗീകരിക്കില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധസഹായത്തോടെ തന്നെ അവരെ ബോധ്യപ്പെടുത്താനും ചികില്‍സിക്കാനും കഴിയേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ ഏതു സാഹചര്യത്തിലും അവര്‍ക്കുള്ളിലെ അപകടകാരികള്‍  പുറത്തു വരും. 

ഇത്തരം കേസുകളില്‍ കൂടുതല്‍ ഇരകളാകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള പരിശീലനം ആവശ്യമുണ്ട്. തുടക്കത്തില്‍ കൗതുകകരമായി തോന്നുന്ന സവിശേഷ സ്വഭാവങ്ങള്‍ പോലും വൈകല്യലക്ഷണങ്ങളാണോ എന്നു തിരിച്ചറിയാനുള്ള കരുതല്‍ ഏതു ബന്ധങ്ങളിലുമുണ്ടാകണം. അധീശത്വം സ്ഥാപിക്കാനുള്ള വ്യഗ്രത സ്നേഹക്കൂടുതലായി തെറ്റിദ്ധരിക്കരുത്.  തീ കൊളുത്തി കൊല്ലുന്ന രീതിയില്‍ പോലും അരക്ഷിതബോധമാണ് മുന്നിട്ടു നില്‍ക്കുന്നത്. മരണം അഥവാ തകര്‍ച്ച ഉറപ്പാക്കണമെന്നാണ് കുറ്റവാളിയുടെ ചിന്താഗതി. ആസിഡ് ഒഴിക്കുകയോ ബലാല്‍ക്കാരം നടത്തുകയോ ചെയ്യുന്ന മാനസികാവസ്ഥയും എതിര്‍പക്ഷത്തു നില്‍ക്കുന്നയാളിന്റെ സ്വത്വത്തിന്‍ മേല്‍ അധീശത്വം നേടാനുള്ള വ്യഗ്രതയാണ് തെളിയിക്കുന്നത്. വഞ്ചിക്കപ്പെടുന്നു എന്ന സംശയരോഗവും വൈകല്യമാണ്. വഞ്ചിക്കപ്പെട്ടാല്‍ തന്നെ, അങ്ങനെ ചെയ്യുന്ന പങ്കാളിയുടെ വ്യക്തിത്വമില്ലായ്മയാണെന്ന് തിരിച്ചറിഞ്ഞ് നിലപാടെടുക്കാനുള്ള പാകത  മനസുകള്‍ക്കുണ്ടാകണം. മാത്രമല്ല, ചെറിയ പ്രകോപനങ്ങള്‍ പോലും വലിയ മാനസികസംഘര്‍ഷമുണ്ടാക്കുന്ന വ്യക്തികള്‍ക്ക് ആ നേരങ്ങളില്‍ വിദഗ്ധോപദേശത്തിനുള്ള സാഹചര്യമുണ്ടാക്കണം ആധുനികസമൂഹം. അതിനായി ടോള്‍ ഫ്രീ നമ്പറുകളും വിദഗ്ധരുടെ സേവനവും ഉറപ്പാക്കണം . മാനസികാരോഗ്യത്തിന്റെ പ്രാധാന്യം ബന്ധങ്ങളില്‍ മാത്രമമല്ല, സമൂഹത്തിന്റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന ബോധം നമുക്കാകെയുണ്ടാകണം

സ്നേഹം കൊല്ലുകയോ സ്വയം കൊലപ്പെടുത്തുകയോ ചെയ്യില്ല. അങ്ങനെ ചെയ്യാന്‍ തോന്നുന്നുവെങ്കില്‍ അത് സ്നേഹമല്ല, വൈകല്യമാണ്. അത്തരം മാനസികാവസ്ഥ സഹതപിക്കാനുള്ളതല്ല,  ചികില്‍സിക്കേണ്ടതാണ്. അത് കാല്‍പനികമായി ചിത്രീകരിക്കപ്പെടാനുള്ളതല്ല, കരുതലോടെ തിരുത്തേണ്ടതാണ്. ജീവനും ജീവിതവും എത്രമാത്രം വിലപ്പെട്ടതാണെന്ന തിരിച്ചറിവുണ്ടാക്കാന്‍ സമൂഹം കൂടി മുന്‍കൈയെടുക്കണം. 

MORE IN PARAYATHE VAYYA
SHOW MORE