പൊലീസിന് പാഠമാകേണ്ട വിധി

pva-police-murder-t
SHARE

ഉദയകുമാര് ഉരുട്ടിക്കൊലക്കേസില് കോടതി രണ്ടു പൊലീസുകാര്ക്ക് വധശിക്ഷ വിധിച്ചു. അങ്ങനെ ലോക്കപ്പ് മര്ദ്ദനത്തിന് ഇരയായി മരണപ്പെട്ട മകനുവേണ്ടി നീണ്ട പതിമൂന്നുവര്ഷം യമപോരാട്ടം നടത്തിയ ഒരു അമ്മ നീതിയുടെ വെളിച്ചം കണ്ടു. സര്വീസിലിരിക്കുന്ന പൊലീസുകാര്ക്ക് വധശിക്ഷയെന്നത് കേരളചരിത്രത്തിലാദ്യമാണ്. ഈ വിധി പ്രസ്ക്തമാകുന്നത് രണ്ടുകാരണങ്ങള് കൊണ്ടാണ്. ഒന്ന്, പരാക്രമത്തിനും പിടിച്ചുപറിക്കുമുള്ള ലൈസന്സാണ് കാക്കിയെന്ന ഇന്നുംധരിച്ചുവച്ചിരിക്കുന്നവ പൊലീസ് സമൂഹത്തിന് കരണത്തടിയാണ് ഈ വിധി. രണ്ട്, നിയമവും നീതിന്യായ വ്യവസ്ഥയും സാധാരണക്കാരനോടൊപ്പം തന്നെയെന്ന ആത്മവിശ്വാസവും ഏറ്റുന്നുന്നു ഈ വിധി.

ഉദയകുമാറിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് 2005 സെപ്റ്റംബര് 27 ന് ആണ്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാര്ക്കില് ഉറങ്ങിക്കിടന്ന ചെറുപ്പക്കാരനെ മോഷണക്കേസ് പ്രതിക്കൊപ്പം പൊലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പോക്കറ്റില് കണ്ട 4020 രൂപ മോഷ്ടിച്ചതെന്നതായിരുന്നു ആ കൂട്ടിക്കൊണ്ടുപോകലിന് പൊലീസ് പറഞ്ഞ ന്യായം. തുടര്ന്ന് പണം പൊലീസുകാരെയേല്പ്പിച്ച് മടങ്ങിപ്പോകാന് പറഞ്ഞെങ്കിലും അധ്വാനിച്ചുകൂട്ടിയതും അമ്മയേല്പ്പിച്ചതുമായ ഓണക്കോടി വാങ്ങാനായുള്ള പണം തിരികെ തരില്ലെന്ന് അയാള് ശഠിച്ചുപറഞ്ഞു. പിന്നെ നടന്നത് ഒന്നരമണിക്കൂര് നീണ്ട ക്രൂരമര്ദ്ദനം. കൈകള് കൂട്ടിക്കെട്ടി, തടി ബെഞ്ചില് കിടത്തി, ഇരുകാലുകളിലും ചൂരല് വടികൊണ്ട് പ്രഹരം. തുടര്ന്ന് തല ബലമായി പിടിച്ചുവച്ച് തുടകളില് ഇരുമ്പ് പൈപ്പുകൊണ്ട് ഉരുട്ടാന് തുടങ്ങി. അങ്ങനെ അടിമുടി നീണ്ട മൂന്നാംമുറയില് പേശികള് പൊട്ടിയതായിരുന്നു മരണകാരണം. ഒരാളെ അറസ്റ്റുചെയ്താല് എന്തിന് അറസ്റ്റ് ചെയ്തതെന്ന കാര്യം പിടികൂടിയ ആളെ അറിയിക്കണെന്നതോ, അറസ്റ്റുവിവരം ബന്ധുക്കളെ അറിയിക്കണമെന്നതോ, നിയമസഹായം തേടാന് അനുമതി നല്കണമെന്നതോ, 24 മണിക്കൂറിനുള്ളില് കോടതിയില് ഹാജരാക്കണമെന്നതോ, സ്റ്റേഷനിലെ ജിഡി രജിസ്റ്ററില് േരഖപ്പെടുത്തണെമന്നതോ ഒന്നും തന്നെ നടപ്പാക്കപ്പെട്ടില്ല. അതിനൊപ്പം മരണപ്പെട്ടെന്നറിഞ്ഞതുമുതല് വിധിവരെ നീണ്ടുനില്ക്കുന്ന ഈ കാലയളവുകളില് പണവും സ്വാധീനവും ഉപയോഗിച്ച് നടത്താനാകാവുന്ന എല്ലാ നെറിക്കെട്ടനീക്കങ്ങളും പ്രതികള് നടത്തി. 

പാവപ്പെട്ടവന്റെ മടിയില് പണം കണ്ടാല് അത് മോഷണമുതല്തന്നെയെന്ന പഴയ പൊലീസ് മുന്വിധിയുടെ ഇരയാകുകയായിരുന്നു ആ ചെറുപ്പക്കാരന്. ഒപ്പം ചോദിക്കാനും പറയാനുമാരുമില്ലാത്തവന്റെ പോക്കറ്റിലെ പണം എളുപ്പത്തില് പിടിച്ചുപറിക്കാമെന്ന പൊലീസ് ബുദ്ധിയും ഒരുപോലെ പ്രവര്ത്തിച്ചു. ഒന്നുകൂടി ഓര്ക്കണം കൊലക്കേസില് പ്രതികളായിട്ടും സര്വീസില് തുടരുകയായിരുന്നു ഏമാന്മാര്. ഒപ്പം സ്ഥാനക്കയറ്റം വരെ തേടിയെത്തി ഇക്കാലയളവില് ഈ നാണംകെട്ടപൊലീസിനെ

ഉദയകുമാറിന്റെ കഥപറയുമ്പോള് ഏറ്റവും വലിയ പരിമിതി അയാളുടെ മൃതദേഹത്തിന്റെ ചിത്രമല്ലാതെ ഒരു പാസ്പോര്ട്ട് സെസ് ഫോട്ടോപോലും ഒരു മാധ്യമപ്രവര്ത്തകന്റെ കയ്യില്ലുമില്ലെന്നതുതന്നെയാണ്. ഒരു തിരഞ്ഞെടുപ്പ് ഐഡിയില് നിന്ന് വെട്ടിയെടുക്കാമെന്ന് കരുതിയാല് അതുപോലും അയാളുടെ കൈവശം ഇല്ലായിരുന്നു. അത്രമേല് ദാരിദ്ര്യം നിറഞ്ഞ അരികുദേശത്തിലാണ് ആ അമ്മയും മകനും അതിജീവിച്ചത്. എന്നിട്ടും ഇല്ലായ്മകളിലും ഒരുപരാതിയുമില്ലാത്ത സന്തോഷത്തിന്റെ ലോകം തീര്ത്തു അവര്. 

അതെല്ലാമാണ് പൊതുജനത്തിന്റെ സംരക്ഷകരാകാമെന്ന് പ്രതിജ്ഞച്ചൊല്ലിയെത്തിയ ഒരു കൂട്ടം പൊലീസുകാര് ഇല്ലാതാക്കിയത്. പൊലീസ് ക്രൂരതയുടെ ആദ്യഇരയല്ല ഉദയകുമാറെന്നതും ഓര്ക്കണം. ഈച്ഛരവാര്യര് മുതല് പ്രഭാവതിയമ്മവരെ അറിയുന്നവരും അറിയാത്തവരുമായി മൂന്നാംമുറ ജീവിതം തകര്ത്ത ആയിരങ്ങള് നമുക്കിടയിലുണ്ട്. എത്ര ഇരകളുണ്ടായാലും നന്നാവില്ലെന്ന് വാശിപിടിക്കുന്ന പൊലീസിനെ തന്നെയാണ് നാം വിനായകനിലേക്കും ശ്രീജിത്തിലേക്കും വന്നപ്പോള് കണ്ടത്. എന്തിന് ഉദയകുമാര്ക്കേസില് വധശിക്ഷവാങ്ങി കഴുമരത്തിലേക്ക് പൊലീസുകാര് നടക്കുന്നുവെന്ന വിധിയെത്തിയ ദിവസത്തിന്റെ തലേന്നുവന്ന മറ്റൊരു വലിയ വാര്ത്തകൂടി കാണണം. ക്രിമിനല് പൊലീസുകാര്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലെ അഞ്ചംഗസമിതി സമര്പ്പിച്ച റിപ്പോര്ട്ടിലെ കണ്ടെത്തലുകള്. 1129 പേരാണ് പൊലീസ്പ്പടയിലെ ക്രിമിനലുകള്. പിരിച്ചുവിടല് അടക്കമുള്ള നടപടിക്ക് ഡി.ജി.പി അനുമതി നല്കിയ ഗുരുതരക്രിമിനല്ക്കേസില്പ്പെട്ടവര് 59. സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികള്ക്കെതിരായ അതിക്രമം തുടങ്ങിയ കേസില്പെട്ടവരാണ് പട്ടികയില് ഇടംപിടിച്ചിരിക്കുന്നത്. 

ലോക്കപ്പിന്റെ നാലുചുവരില് എന്തുമാകാമെന്ന ചിന്തിക്കുന്ന സ്വാധീനവും സംഘടനാബലവും മാറി മാറിവരുന്ന ഭരണസംരക്ഷണംകൊണ്ട് എല്ലാ കുറ്റകൃത്യങ്ങളുടെമേലും അമര്ന്നിരിക്കാമെന്നുകരുതുന്ന ഇടിയന് പൊലീസിനുള്ള പാഠംകൂടിയാണിത്. പൊതിഞ്ഞുനിര്ത്താന് ആരെത്തിയാലും പ്രഭാവതിയമ്മമാരുടെ നിശ്ചയദാര്ഢ്യത്തിന് മുന്നില് തീരാവുന്നതേയുള്ളൂ പരാക്രമങ്ങളെല്ലാം. നിയമചരിത്രത്തിന്റെ ഏടുകളില് ഈ വിധിയും ഈ അമ്മയും സുവര്ണലിപികളാല് തന്നെ എഴുതപ്പെടും 

MORE IN PARAYATHE VAYYA
SHOW MORE