ക്ഷീരകൃഷിയിൽ വിജയഗാഥയെഴുതി ബിജു മാത്യു

ക്ഷീരകൃഷിയിൽ വിജയഗാഥയെഴുതി കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ജീവൻ ഡയറി ഫാം ഉടന ബിജു മാത്യു. രണ്ട് പശുക്കളുമായി തുടങ്ങിയ ഡയറി ഫാം ഇന്ന് വൈവിധ്യവൽക്കരണത്തിന്റെ പാതയിലൂടെ ഏറെ വളർന്നു. വലിയ ഡയറി ഫാം എന്ന സ്വപ്നമാണ് ബിജു ഫാമിനെ വിജയത്തിലെത്തിച്ചത്. വീടിനോട് ചേർന്ന് അഞ്ചേക്കറോളം വരുന്ന സ്ഥലത്താണ് ഡയറി ഫാമിന്റെ പ്രവർത്തനം. 185 പശുക്കളെയാണ് ബിജു ഫാമിൽ വളർത്തുന്നത്.