മിടുക്കരുടെ മികവളന്ന് നല്ലപാഠം ഗ്രാന്‍ഡ് ഫിനാലെ: ഒന്നാം ഭാഗം

2016-17 വർഷത്തെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾ കണ്ടുകഴിഞ്ഞു, അതിൽനിന്നും പതിനാലുടീമിനെ വിദഗ്ദ്ധരടങ്ങുന്ന സംഘം തിരഞ്ഞെടുത്തു. അവരിൽ നിന്നും മികച്ച മുന്നുപേരെ കണ്ടെത്താനുള്ള യാത്രയിലാണ് നല്ലപാഠം.

നല്ലപാഠം കുട്ടുകാരുടെ പ്രവർത്തനങ്ങൾ കണ്ടുമനസിലാക്കുവാനും വിലയിരുത്തുവാനുമായി അതിഥികളായി ചേരുന്നത് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, നർത്തകിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ രാജശ്രീ വാര്യർ, വിദ്യാഭാസ സെക്രട്ടറി എ ഷാജഹാൻ എന്നിവരാണ്.