ഓഖി ദുരിതബാധിതർക്ക് കൈത്താങ്ങായി നല്ലപാഠം കൂട്ടുകാർ

ഒരുപാട് വ്യത്യസ്‌തമായ നല്ലപാഠം പ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചുകൂട്ടുകാർ ഓരോ സ്കൂളുകളിലും ചെയ്യുന്നത്, അതിലുപരി ഇതെല്ലം ചെയ്യുവാനുള്ള നല്ല മനസ് ഉണ്ടാകുന്നു എന്നതാണ് ഏറ്റവും എടുത്തുപറയേണ്ട ഒന്ന്. ഓഖി ദുരന്തത്തിന്റെ നാടകത്തിൽ നിന്ന് കേരളം ഇപ്പോഴും വിട്ടുമാറിയിട്ടില്ല ഈ പ്രതിസന്ധികൾക്കിടയിലും നമ്മുടെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളിൽ നിന്നും തെല്ലും പിന്നോട്ടുപോയിട്ടില്ല . ഓഖിയുടെ ഭീതി വിട്ടുമാറാത്ത ചെല്ലാനത്തേക്ക്  മൂന്നാർ ഹൈറേഞ്ച് സ്കൂളിലെ നമ്മുടെ നല്ലപാഠം കൂട്ടുകാർ എത്തി. അവശ്യ സാധനങ്ങളുമായി മുന്നാറിൽ നിന്നും ചെയ്യാനത്തേക്ക് യാത്രചെയ്താണ് നമ്മുടെ കൂട്ടുകാർ നല്ല മാതൃക കാഴ്ചവച്ചത്  

കൂടാതെ പ്ലാസ്റ്റിക്കിനെതിരെ പോരാടുകയും നിരവധി മറ്റു നല്ലപാഠം പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന കോട്ടയം കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാരുടെയും കൂടാതെ ജില്ലാ ആശുപത്രിയിലെ കിടപ്പുരോഗികൾക്കു ഉച്ചഭക്ഷണം തയ്യാറാക്കി മാതൃകയാവുന്ന മാനന്തവാടി എംജിഎം എച്‍എസ്‌എസിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനൽകും കാണാം