വായനമരവുമായി നല്ലപാഠം കൂട്ടുകാർ

നമ്മുടെ കൊച്ചുകൂട്ടുകാർ നല്ലപാഠത്തിൽ ഒരുപാടു സജീവമാണ്, അത് നമുക്ക് വളരെ സന്തോഷം നൽകുന്ന ഒന്നാണ്, കാരണം നല്ല ഒരുപാട് പ്രവർത്തികൾ ചെയ്യാനുള്ള മനസ് അവർക്ക് ഉണ്ടാകുന്നു, 

തിരുവനന്തപുരം ആറാമട ഗവൺമെന്റ് എൽ പി സ്കൂളിലെ കൂട്ടുകാരോടുകൂടെയാണ് ഇന്ന്, വ്യത്യസ്‌തമായ നല്ലപാഠം പ്രവർത്തനങ്ങളാണ് ഈ കൊച്ചുസ്കൂളിലെ കൂട്ടുകാർ കാഴ്ചവക്കുന്നത് . ഇവിടെയൊരു വായന മരമുണ്ട് , അതിനുചുറ്റും ഇവുടുത്തെ കുട്ടികളും അമ്മമാരും പുസ്തകങ്ങൾ വായിക്കുവാനായി കൂടുന്നു കൂടാതെ നിരവധി നല്ലപാഠം പ്രവർത്തികൾ ഇവർ ചെയ്തുപോരുന്നു. 

കൂടാതെ നിരവധി നല്ലപാഠം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കോട്ടയം മാങ്ങാട്ടുപള്ളിയിലുള്ള ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂളിലെ കൂട്ടുകാരുടെ പ്രവർത്തനങ്ങളും കാണാം