പ്രവാസി മലയാളികളുടെ മനസ് കീഴടക്കിയ സംഗീതക്കൂട്ടായ്മയാണ് ബുള്ളറ്റ്സ്. യുഎഇയുടെ സംഗീതവേദികളിലെ സജീവ സാന്നിധ്യം. ബുള്ളറ്റ്സിന്റെ പാട്ടുവിശേഷങ്ങളാണ് ഇനി. ഇതൊരു പാട്ടുകൂട്ടമാണ്.. പ്രവാസികളുടെ മനസ് കീഴടക്കിയ ബുള്ളറ്റ്സ് എന്ന സംഗീതകൂട്ടായ്മ. വാരാന്ത്യങ്ങളില്‍ ഈ ബുള്ളറ്റ്സിന്റെ ഈണവും മുഴങ്ങും താളവും യുഎഇയിലെ വിവിധ വേദികളില്‍...
മൂന്നു വര്‍ഷം മുന്‍പാണ് ബുള്ളറ്റ്സ് പിറവിയെടുത്തുത്. വാരാന്ത്യങ്ങളില്‍ ഒന്നിച്ചു കൂടിയ സൗഹൃദ കൂട്ടായ്മയിലെ പാട്ടുകളില്‍ നിന്നായിരുന്നു തുടക്കം. അങ്ങനെ മൂന്നു വര്‍ഷം മുന്‍പ് ബുള്ളറ്റ്സിന്റെ ആദിരൂപം പിറന്നു. ആരോസ് എന്ന പേരില്‍. പിന്നെ കൂടുതല്‍ കലാകാരന്മാര് എത്തിയതോടെ ആരോസ് കൂടുതല്‍ മികവേറിയ ബുള്ളറ്റ്സായി മാറി.
പത്തു കലാകാരന്മാരാണ് ഈ ബാന്‍ഡിലുള്ളത്. നാലു ഗായകരും ആറു പിന്നണിക്കാരും. പത്തുപേരിലെ ഏക പെണ്തരിയായ ലേഖ തന്നെയാണ് ഈ കൂട്ടത്തിന്റെ നായികയും മുഖ്യഗായികയും. മൂന്നു വര്‍ഷം കൊണ്ട് മുന്നൂറിലധികം വേദികളില്‍ ബുള്ളറ്റ്സിന്റെ ശബ്ദം മുഴങ്ങിക്കഴിഞ്ഞു. നേരത്തെ റെക്കോര്‍ഡ് ചെയ്ത് പാട്ടിനൊപ്പിച്ച് ചുണ്ടനക്കുന്നില്ല എന്നതാണ് ബുള്ളറ്റ്സിന്റെ ഏറ്റവും വലിയ കരുത്ത്.
ഒരാഴ്ച പോലും മുടങ്ങാതെ എല്ലാ വാരാന്ത്യങ്ങളിലും ഇവര്‍ ഒത്തു ചേരുന്നു.. പരിശീലനം നടത്തുന്നു. അങ്ങനെ സംഗീത ആസ്വാദകര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരുപിടി പാട്ടുകള്‍ വീണ്ടും ഇവരിലൂടെ വേദികളിലെത്തുന്നു.
ഫ്യൂഷന്‍ മ്യൂസിക് ആണ് ബുള്ളറ്റ്സിന്റെ ഹൈലൈറ്റും മാസ്റ്റര്‍ പീസും.കാലങ്ങളായി ഒരേ കാലാകരന്മാര്‍ ഒരുമിച്ച് ഒരേ വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നു എന്നതാണ് ബുള്ളറ്റ്സിന്റെ കരുത്ത്. ഒരുമയുടെ കരുത്തില്‍ പാട്ടിന്റെ മികവില്‍ അതിവേഗം മുന്നേറുകയാണ് ഈ പാട്ടുകൂട്ടം. പ്രവാസികളുടെ മനസ് കീഴടക്കി.