മൂല്യവർധിത നികുതി; പ്രവാസികൾ അറിയേണ്ടതെല്ലാം

SHARE

അടുത്ത ജനുവരിയോടെ മൂല്യവർധിത നികുതിയും നിലവിൽ വരും. പുതിയ നികുതി സംവിധാനങ്ങളെ കുറിച്ച് പ്രവാസികൾ അറിയേണ്ടത് എന്തൊക്കെയാണ്. മൂല്യവർധിത നികുതി ഏർപ്പെടുത്താനുള്ള ഗൾഫ് രാജ്യങ്ങളുടെ തീരുമാനത്തിൻറെ പശ്ചാത്തലത്തിലാണ് യുഎഇയിലും നികുതി ശൃംഖലയിലേക്ക് എത്തുന്നത്. ഇതിൻറെ ആദ്യപടിയായുള്ള എക്സൈസ് നികുതി നിലവിൽ വന്നു കഴിഞ്ഞു. മൂല്യവർധിത നികുതി ജനുവരി ഒന്നിനും പ്രാബല്യത്തിലാകും.

വര്‍ഷത്തില്‍ 3,75,000 ദിര്‍ഹത്തിന് മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ വാറ്റിന്‍റെ പരിധിയില്‍ വരും. ഭക്ഷണം, പാര്‍പ്പിടം, ചികില്‍സ, വിദ്യാഭ്യാസം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട അവശ്യസേവനങ്ങളെ വാറ്റിന്‍റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിൽ പോലും ചെറിയ തോതിലുള്ള ചലനം പ്രവാസികള്‍ക്കിടയിലും ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

സ്വര്‍ണം, വസ്ത്രം, അലങ്കാര തുടങ്ങി ആഡംബര വസ്തുക്കള്‍ക്ക് മൂല്യവര്‍ധിത നികുതി നല്‍കേണ്ടിവരും. സ്വര്‍ണത്തില്‍നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് ഇത് അധികച്ചെലവാകും. ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്ന എക്സൈസ് ടാക്സ് വിപണിയില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍, ഊര്‍ജദായക, ശീതള പാനീയങ്ങളുടെ വിപണിയെ ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും ടാക്സ് രജിസ്ട്രേഷന്‍നിര്‍ബന്ധമാണ്. നിശ്ചിത വരുമാനം ഇല്ലാത്തവരാണെങ്കില്‍ സീറോ ടാക്സ് അക്കൌണ്ട് തുറക്കണമെന്നാണ് നിയമം. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

MORE IN Gulf This week
SHOW MORE