അശ്വവേഗത്തിന്റെ പുതിയ ചരിത്രം കുറിച്ചാണ് ഇത്തവണ ദുബായ് ലോകകപ്പിന് കൊടിയിറങ്ങിയത്. അവിശ്വസനീയ കുതിപ്പിലൂടെ കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിച്ച് കാലിഫോര്‍ണിയ ക്രോം ഈ ലോകകപ്പിന്റെ താരമായി. രണ്ടു മിനിട്ട് ഒരു സെക്കന്‍ഡ് എന്ന റെക്കോര്‍ഡ് സമയത്തിലാണ് ക്രോം രണ്ടായിരം മീറ്റര്‍ താണ്ടി ലോകകിരീടം ചൂടിയത്.
കരുത്തിന്റെ കുതിപ്പില്സമയവും ദൂരവും നിഷ്പ്രഭമായ പോരാട്ടത്തില്പുതിയ ചരിത്രമെഴുതുകയായിരുന്നു കാലിഫോര്‍ണിയ ക്രോം. മെയ്ദാനിലെ റേസ് കോഴ്സില്എതിരാളികളില്ലാത്ത കുതിപ്പാണ് കാലിഫോര്‍ണിയ ക്രോം കാഴ്ച വച്ചത്. ക്രോം പറക്കുകയാണോ എന്നു പോലും ആരാധകര്അദ്ഭുതപ്പെട്ട നിമിഷങ്ങളായിരുന്നു ദുബായ് വേള്‍ഡ് കപ്പിലെ 2000 മീറ്റര്റേസ്.
സ്റ്റാര്‍ട്ടിങ് ഗേറ്റ് മുതല്ഹോപ്പര്ച്യുണിറ്റിയും സ്പെഷല്ഫൈറ്ററും മുബ്താഹിജുമെല്ലാം ശക്തമായ വെല്ലുവിളിയാണ് ക്രോമിനു മുന്നിലുയര്‍ത്തിയത്. 1500 മീറ്റര്പിന്നിടുന്പോള്സ്പെഷല്ഫൈറ്ററിനും ഹോപ്പര്ച്യുണിറ്റിക്കും പിന്നില്നാലാമതായിരുന്നു കാലിഫോര്‍ണിയ ക്രോം. പക്ഷേ എതിരാളികളെ പോലും അദ്ഭുത സ്തബ്ധരാക്കുന്നതായിരുന്നു അവസാന നാനൂറു മീറ്ററില്ക്രോമിന്റെ കുതിപ്പ് . രണ്ടു മിനിട്ട് ഒരു സെക്കന്‍ഡ് മാത്രമെടുത്ത് കാലിഫോര്‍ണിയ ക്രോം ഫിനിഷ് ലൈന്കടന്നപ്പോള്പിറന്നത് പുതിയ ചരിത്രം കൂടിയായിരുന്നു.
അയര്‍ലന്‍ഡിന്റെ മുബ്താഹിജിനെ മീറ്ററുകളോളം പിന്തള്ളിയായിരുന്നു ക്രോമിന്റെ കിരീടധാരണം. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ക്രോമിന്റെയും റൈഡര്വിക്ടര്എസ്പിനോസയുടെയും മധുരപ്രതികാരം കൂടിയായി മെയ്ദാനിലെ ചരിത്രം തിരുത്തിയ വിജയം.
അമേരിക്കയില്‍നിന്നുള്ള ഹോപ്പര്ച്യുണിറ്റി മൂന്നാം സ്ഥാനം നേടിയപ്പോള്യുഎഇയുടെ സ്പെഷല്ഫൈറ്ററിനായിരുന്നു നാലാം സ്ഥാനം. മികവിന്റെ പൂര്ണതയിലേക്കെത്തിയ പ്രകടനമാണ് കാലിഫോര്‍ണിയ ക്രോം ദുബായില്കാഴ്ച വച്ചതെന്നായിരുന്നു പരിശീലകന്ആര്ട്ട് ഷെര്‍മാന്റെ പ്രതികരണം.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്ബിന്മുഹമ്മദ് അല്‍മക്തൂം ദുബായ് വേള്‍ഡ് കപ്പ് കാലിഫോര്‍ണിയ ക്രോമിന്റെ ഉടമകളായ പെറി മാര്‍ട്ടിനും സ്റ്റീവ് കോബോണിനും സമ്മാനിച്ചു. ലോകത്ത് ഏറ്റവും അധികം സമ്മാനത്തുകയുള്ള കുതിരയോട്ട മല്‍സരമാണ് ദുബായ് വേള്‍ഡ് കപ്പ്. അറുപത് ലക്ഷം ഡോളറാണ് വിജയിയായ കാലിഫോര്‍ണിയ ക്രോമിന്റെ ഉടമകള്‍ക്ക് ലഭിച്ചത്. ആകെ മൂന്നു കോടി ഡോളറാണ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക.