മരണത്തിലേക്ക് തള്ളിവിട്ടത് ഭര്‍ത്താവും കുടുംബവും; ഷബ്നയോട് ചെയ്ത ക്രൂരത

ഉപ്പയ്ക്കും ഉമ്മയ്ക്കും അനിയത്തിക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ച ഒരു പെണ്‍കുട്ടി. പഠിച്ച് വലിയ ജോലി നേടണമെന്നൊന്നും ആ പെണ്‍കുട്ടി ആഗ്രഹിച്ചില്ല. അവളോട് ആരും അങ്ങനെ പറഞ്ഞുകൊടുത്തുമില്ല. നല്ലൊരു കുടുംബജീവിതം. സന്തോഷത്തോടെ പാറിപ്പറന്ന് ജീവിക്കണം. ഭര്‍ത്താവും മക്കളും പിന്നെ ഒരു വീടും. അതായിരുന്നു അവളുടെ സ്വപ്നം. സ്വപ്നങ്ങള്‍ നെയ്തെടുത്ത ആ പെണ്‍കുട്ടിക്ക് സംഭവിച്ചത് പക്ഷേ മറ്റൊന്നായിരുന്നു.ഒരു ദുരന്തം. പാറിപ്പറക്കാന്‍ സ്വപ്നം കണ്ട് പാതിവഴിയില്‍ ചിറകറ്റുവീണ ആ പെണ്‍കുട്ടിയുടെ കഥ – ഷബ്നയുടെ കഥ. വിഡിയോ കാണാം.

‌തുടക്കം മുതലേ ഷബ്ന ആ വീട്ടില്‍ അധികപ്പറ്റായിരുന്നു. ഭര്‍ത്താവിന്‍റെ ഉമ്മയും ഉപ്പയും അവളെ  ശത്രുവായി കണ്ടു. പിന്നെ ഓരോ ദിവസവും അവള്‍ക്ക് പീഢനത്തിന്‍റെ ദിവസങ്ങളായിരുന്നു. ഷബ്ന ചെയ്യുന്ന ഓരോ കാര്യത്തിലും അവര്‍ കുറ്റം കണ്ടെത്തിക്കൊണ്ടിരുന്നു. അവളെ സംരക്ഷിക്കേണ്ട ഭര്‍ത്താവ് അവളെ കൈവിട്ടു.