പൊടിപാടി പ്രചാരണം-മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ മൽസരരംഗം കൊഴുത്തു. വാഹനപര്യടനത്തിൽ ഊന്നൽ നൽകിയാണ് സ്ഥാനാർഥികളുടെ രണ്ടാംഘട്ടപ്രചാരണം പുരോഗമിക്കുന്നത്. സംസ്ഥാന നേതാക്കൾ കൂടി എത്തിയതോടെ പ്രചാരണത്തിന് ചൂടേറി

മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തി്‍ നിന്നാണ് യുഡിഎഫ് സ്ഥാനർഥി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് പ്രചാരണം തുടങ്ങിയത്. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻഗർണർ െക.ശങ്കരനായണനും യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വോട്ടുചോദിക്കാനെത്തി. നാളെ കെപിസിസി പ്രസിഡന്റ് എം.എം.സൻ രണ്ടാമതും മലപ്പുറത്തെത്തും

ഇടതുസ്ഥാനാർഥി എം.ബി.ഫൈസലിന് ഇന്ന് പൊതുപര്യടനം ഉണ്ടായിരുന്നില്ല. രാവിലെ പെരിന്തൽമണ്ണയിലെ ഇ.എം.എസ് ആശുപത്രിയിലെത്തി വോട്ടഭ്യർഥിച്ചു. മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖമായിരുന്നു മറ്റൊരു പരിപാടി

രാവിലെ മുതൽ ഉച്ചവരെ കൊണ്ടോട്ടി നിയമസഭാമണ്ഡലത്തിലായിരുന്നു ബിെപി സ്ഥാനാർഥി എൻ.ശ്രീപ്രകാശ്. പിന്നീട് വേങ്ങരയിലെ കുടുംബ യോഗങ്ങളിലേക്ക് നീങ്ങി