എല്ലാ മദ്യക്കുപ്പികള്‍ക്കും വില കൂടില്ല; സാധാരണക്കാര്‍ക്ക് ബാധ്യതയാകില്ല’

വിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ മദ്യത്തിന്‍റെ വിലകൂടുകയുള്ളു എന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മനോരമ ന്യൂസിനോട്. പൈന്‍റ്, ക്വാര്‍ട്ടര്‍ മദ്യകുപ്പികളുടെ വിലയില്‍ വര്‍ധനയുണ്ടാകില്ല. ഒന്നിലേറെ വീടുള്ളവര്‍ക്ക് ചുമത്തേണ്ട നികുതിയുടെ വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണവകുപ്പ് തീരുമാനിക്കും. 

എല്ലാ മദ്യകുപ്പികള്‍ക്കും വില കൂടുമെന്ന ആശങ്ക വേണ്ട എന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയത്. 500 രൂപയ്ക്ക് മുകളില്‍ വിലയുള്ള മദ്യകുപ്പികളില്‍ മാത്രമേ സെസ് ചുമത്തുന്നുള്ളു. സാധാരണക്കാര്‍ക്ക് വിലവര്‍ധന ബാധ്യതയുണ്ടാക്കില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു. 

ഒന്നിലേറെ വീടുള്ളവര്‍ക്കും ദീര്‍ഘനാളായി അടഞ്ഞുകിടക്കുന്ന വീടുകള്‍ക്കും ഈടാക്കുന്ന നികുതി, അതിന്‍റെ ഘടന എന്നിവയില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യങ്ങള്‍ തദ്ദേശവകുപ്പാണ് നിശ്ചയിക്കേണ്ടത്. നികുതി നിര്‍ദേശങ്ങള്‍ നിലവില്‍ വരുന്ന ഏപ്രില്‍ ഒന്നിന് മുമ്പു തന്നെ വ്യക്തത വരുത്തും.

പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയ്ക്ക് ചുമത്തിയ സെസില്‍ നിന്നുള്ള വരുമാനം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് മാത്രമേ വിനിയോഗിക്കുകയുള്ളു. കേന്ദ്രത്തിന്‍റെ നിലപാടുമൂലം സെസ് ചുമത്താന്‍ സംസ്ഥാനം നിര്‍ബന്ധിതമായതാണെന്നാണ് ധനമന്ത്രിയുടെ വാദം. വര്‍ധന പിന്‍വലിക്കുമോ എന്ന ചോദ്യത്തോട് മന്ത്രി ഇങ്ങനെ പ്രതികരിച്ചു