സ്ത്രീധനം ആര്‍ത്തിയോടെ കൊതിച്ചവന്‍റെ ക്രൂരത; 'വിസ്മയ' അവസാന ഇരയാകുമോ?

സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ച, മരണത്തിലേക്ക് തള്ളിവിട്ട കിരണ്‍കുമാറിന് എന്തുശിക്ഷ ലഭിക്കും എന്ന് കേരളം ഉറ്റുനോക്കിയ ഒരു വാർത്ത തന്നെയാണ്. സ്ത്രീധനത്തിന്‍റെ കൊടുക്കല്‍ വാങ്ങലുകളിലെ നിയമവിരുദ്ധതയും ശരികേടും കേരളം ചര്‍ച്ചെ ചെയ്തു തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. വിസ്മയയുടെ മരണത്തോടെ കൂടുതല്‍ ഗൗരവത്തോടെ കേരളം ഈ പ്രശ്നം ചര്‍ച്ച ചെയ്തു. പ്രത്യേക പരിപാടി കാണാം: 

അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു കിരണ്‍ കുമാര്‍. വിസ്മയ ബിഎഎംഎസ് വിദ്യാര്‍ഥിനിയും. മകള്‍ക്ക് നല്ലൊരു വരനെ കിട്ടി എന്നു സന്തോഷിച്ചിരുന്നിടത്തുനിന്നാണ് സമാനതകളില്ലാത്ത ക്രൂരതയിലേക്ക് കാര്യങ്ങള്‍ എത്തിയത്. വിവാഹത്തിന്‍റെ നാലാം നാള്‍ തുടങ്ങിയ പീഡനം ഒരു വര്‍ഷം നീണ്ടു. സഹികെട്ടാണ് മാളു എന്ന  വിസ്മയ ശുചിമുറിയില്‍ ജീവനൊടുക്കിയത്. തന്‍റെ ഇരുപത്തിനാലാം വയസില്‍. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച് നാം ചര്‍ച്ച ചെയ്യുന്ന ആ സമയത്തും ആരോടും ഒന്നും പറയാന്‍ പോലുമാകാതെ വിസ്മയ അക്ഷരാര്‍ഥത്തില്‍ തടവറയിലായിരുന്നുവെന്നതാണ് സത്യം. സ്ത്രീധനമാണ് വില്ലന്‍. എന്നുവച്ചാല്‍ സ്ത്രീധനം കൊടുക്കാത്തതല്ല. വാരിക്കോരി കൊടുത്തിട്ടും ഭര്‍ത്താവിന്‍റെ ആര്‍ത്തിമാറാത്തതാണ് കാരണം. ഭാര്യയേക്കാളേറെ പണത്തെയും കിട്ടിയ ധനത്തെയും സ്നേഹിച്ചവന്‍റെ ക്രൂരതയുടെ ഇര