കോവിഡിനിടെ കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ കരുതണം..?

ഓടിയും ചിരിച്ചും കളിച്ചും ഇഷ്ടമുള്ള സ്ഥലങ്ങളിലൊക്കെ പോകുകയും ചെയ്യേണ്ട കാലമാണ് കുട്ടികളുടേത്. ഇതിൽനിന്ന് നേരെ വിപരീതമായി ലോക്ഡൗൺ സംഭവിച്ചപ്പോൾ കുട്ടികളുടെ ലോകം വീടും സ്വന്തം മുറിയുമായി ചുരുങ്ങി. ഇത് അവരെ മാനസികമായും ശാരീരികമായും ബാധിച്ചിരിക്കാം.ഈ വിഷയമാണ് ഇന്നത്തെ ഹെല്‍പ്പ് ഡസ്ക് ചര്‍ച്ച ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ നല്‍കാനെത്തിയത് തിരുവനന്തപുരം ശാന്തിനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പലും ചൈല്‍ഡ് സൈക്കോളജിസ്റ്റുമായ ഡോ.എ.നിര്‍മ്മലയാണ്.