പരീക്ഷ റദ്ദാക്കി; ഇനിയെന്ത്? വിദ്യാർഥികളുടെ ആശങ്കകൾക്ക് മറുപടി

14 ലക്ഷം വിദ്യാർഥികളാണ് സിബിഎസ്ഇ പന്ത്രണ്ടാംക്ളാസ് പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തിരുന്നത്. കഴി‍ഞ്ഞ വര്‍ഷം ഭാഗികമായി റദ്ദാക്കിയെങ്കിലും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂര്‍ണമായും ഇല്ലാതാവുന്നത് ഇതാദ്യമായാണ്. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്ലസ് ടു പരീക്ഷ നടത്തിക്കഴിഞ്ഞതിനാല്‍ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം കഴിഞ്ഞ് ഫലം എത്തുമ്പോഴേയ്ക്ക് ബിരുദ പ്രവേശനം തുടങ്ങുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്.  വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.ടി.പി.സേതുമാധവൻ നിർദ്ദേശങ്ങൾ നൽകുന്നു.