കോവിഡിന് പിന്നാലെ ആശങ്കയേറ്റി ബ്ലാക്ക് ഫംഗസും; സംശയങ്ങൾക്ക് മറുപടി

കോവിഡിനെ പോലെയോ അതിലേറെയോ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്, ഇപ്പോൾ കറുത്ത ഫംഗസ് എന്ന പേരിൽ വിളിക്കപ്പെടുന്ന മ്യുകോർമൈക്കോസിസ് എന്ന രോഗം.കേരളത്തിൽ താരതമ്യേനെ കുറവാണെന്നാണ് ഇതുവരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഭയപ്പെടേണ്ട എന്നു പറയുമ്പോഴും കോവിഡ് വന്നുപോയ പലർക്കും ഈ രോഗം വരുമെന്ന ആശങ്കയും ഭീതിയും ഉണ്ട്. ഇത് സംബന്ധിച്ച പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനെത്തിയിരിക്കുന്നത് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിലെ ഇഎൻടി വിഭാഗം മേധാവി ഡോ.പ്രശോഭ് സ്റ്റാലിനാണ്.ഹെൽപ് ഡെസ്ക് കാണാം.