പിണറായി 2.0; 21 മന്ത്രിമാര്‍; ചര്‍‌ച്ചകള്‍ അന്തിമരൂപത്തില്‍; ചിത്രം തെളിയുന്നു

ഭരണത്തുടര്‍ച്ച എന്ന ചരിത്രമെഴുതിയ പിണറായി സര്‍ക്കാര്‍ രണ്ട് രണ്ടുദിവസത്തിനപ്പുറം അധികാരത്തില്‍. മേയ് രണ്ടിലെ ജനവിധിയില്‍നിന്ന് ഇന്നേയ്ക്ക് എത്തുമ്പോഴേക്കും സമ്പൂര്‍ണ അടച്ചിടലിലാണ് സംസ്ഥാനം. പതിയെമാത്രം സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്ത ഇടതുമുന്നണി ഇപ്പോള്‍ ടീം പിണറായി 2 വിന്റെ അന്തിമരൂപത്തിലേക്ക് എത്തുന്നു. 21 മന്ത്രിമാര്‍. സിപിഎമ്മിന് 12. സിപിഐയ്ക്ക് നാല്. പുതുതായി വന്ന കേരള കോണ്‍ഗ്രസിന് ഒന്ന്. അതിലുമേറെ ശ്രദ്ധിക്കപ്പെട്ടത് ഊഴംവച്ച് നാല് ചെറുകക്ഷികള്‍ക്ക് മന്ത്രിപദം നല്‍കാനുള്ള മുന്നണി തീരുമാനമാണ്. സിപിഎമ്മില്‍ കെ.കെ.ശൈലജ ഒഴികെ മറ്റാരുടെയും ചിത്രം തെളിഞ്ഞിട്ടില്ല. സിപിഐയിലും ആലോചനകള്‍ തുടരുന്നു. അപ്പോള്‍ എന്താണ് പിണറായി സര്‍ക്കാര്‍ രണ്ടിന്റെ മുഖം? ആലോചനകള്‍ ഏതൊക്കെ വഴിയിലാണ്? സ്വാഗതം, പിണറായി 2 പോയിന്റ് ഓ.