2020ലെ വാര്‍ത്താതാരം: പ്രാഥമിക പട്ടിക ഇതാ; വോട്ടെടുപ്പിനു തുടക്കം

2020ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചു. വ്യത്യസ്തമേഖലകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പത്തുപേരാണ് പ്രാഥമികപട്ടികയിലുള്ളത്. കെ.എല്‍.എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ സഹകരണത്തോടെയാണ് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2020 പ്രേക്ഷരിലെത്തുന്നത്. പ്രാഥിമകപട്ടിയിലിടം വാര്‍ത്താമുഖങ്ങള്‍ ഇവരാണ്.

കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

രാഷ്ട്രീയവിവാദങ്ങളില്‍ സംസ്ഥാനസര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്‍.

കോടിയേരി ബാലകൃഷ്ണന്‍  മാറിയതോടെ സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ ചുമതലയിലേക്കെത്തിയ എ.വിജയരാഘവന്‍.

കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുപാളയത്തിലെത്തിച്ച ജോസ് കെ.മാണി

ന്യൂസീലൻഡിലെ മന്ത്രിയായ മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍

സ്ത്രീകളെ അധിക്ഷേപിച്ച യു ട്യൂബറെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഓസ്കറിന് ഇന്ത്യയില്‍നിന്നുള്ള എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ട ജല്ലിക്കട്ടിന്‍റെ സംവിധായകന്‍  ലിജോ ജോസ് പെല്ലിശേരി

കോവിഡ് കാലത്ത് ഓടിടിയില്‍ റിലീസ് ചെയ്ത വ്യത്യസ്തതകള്‍ നിറഞ്ഞ സിനിമ സിയു സൂണിന്‍റെ സംവിധായകന്‍ മഹേഷ് നാരായണന്‍

വിഡിയോ കോണ്‍ഫറന്‍സ് ആപ്പിനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ഇന്നവേഷന്‍ ചാലഞ്ചില്‍ ഒന്നാമതെത്തിയ ഐടി സംരഭകന്‍ ജോയ് സെബാസ്റ്റ്യന്‍.

ഐപിഎല്ലില്‍ എമേര്‍ജിങ് പ്ലയര്‍ പുരസ്കാരംനേടിയ േദവ്ദത്ത് പടിക്കല്‍.

പ്രാഥമിക വോട്ടെടുപ്പില്‍ മുന്നിലെത്തുന്ന നാലുപേര്‍ അടുത്ത റൗണ്ടിലേക്ക്. രണ്ടാംഘട്ട വോട്ടെടുപ്പില്‍ മുന്നിലെത്തുന്നയാള്‍ ന്യൂസ്മേക്കര്‍ പുരസ്കാരം നേടും.

വോട്ട് രേഖപ്പെടുത്താം www.manoramanews.com/newsmaker