മഹാമാരിക്കാലത്തെ തിരഞ്ഞെടുപ്പ്; ഉയര്‍ന്ന പോളിങ് ശതമാനം പറയുന്നതെന്ത്?

മഹാമാരിക്കാലത്ത് വരിവരിയായി മലയാളി പോളിങ് ബൂത്തിലെത്തി. തദ്ദേശതിര​ഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് ജില്ലകളില്‍ വന്‍ പോളിങ്ങായിരുന്നു. പ്രായമായവരും രോഗികളും ചെറുപ്പക്കാരുമെല്ലാം കോവിഡിനെ വെല്ലുവിളിച്ച് വോട്ടു ചെയ്യാന്‍ ക്യൂ നിന്നു.  5 ജില്ലകളിലും എഴുപത് ശതമാനത്തിന് മുകളിലാണ് പോളിങ്. സര്‍ക്കാരിനുളള അംഗീകാരമെന്ന് ഇടതുമുന്നണിയും സര്‍ക്കാര്‍ വിരുദ്ധ വോട്ടെന്ന് പ്രതിപക്ഷവും പറയുന്നു. പോളിങ് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിവാദപ്പെരുമഴ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഉറപ്പ്. ഉയര്‍ന്ന പോളിങ് ശതമാനം പറയുന്നതെന്ത്?