തദ്ദേശതിരഞ്ഞെടുപ്പിനൊരുങ്ങി മലബാര്‍; വെല്‍ഫെയര്‍ പാര്‍ട്ടി ഇംപാക്ട് ഉണ്ടാകുമോ?

ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ ചൂടേറിയ ചര്‍ച്ചകളിലൊന്നാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ, യുഡിഎഫ് അവരുമായുണ്ടാക്കുന്ന നീക്കു പോക്കുകള്‍.. മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിലാണ് പ്രധാനമായും ഈ രാഷ്ട്രീയ ധാരണയുടെ പ്രതിഫലനം പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ ചിത്രമിതാണ്... തര്‍ക്കങ്ങള്‍ക്കും  വിയോജിപ്പുകളുമുണ്ട്, എങ്കിലും വിവിധ ഇടങ്ങളില്‍ യു.ഡി  എഫ് വെല്‍ഫെയര്‍  പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍  യഥാര്‍ഥ്യമായിക്കഴിഞ്ഞു.  ലീഗ് അനുകൂല യുവജനസംഘടനകളുടെയും സമസ്തയുടെയും എതിര്‍പ്പുകളാണ് മുന്നണിക്കകത്തെ വെല്ലുവിളി. പുറത്ത് രാഷ്ട്രീയ വിമര്‍ശം ശക്തമാക്കി എല്‍ഡിഎഫുണ്ട്. സഖ്യമല്ല, നീക്കുപോക്ക്   മാത്രമെന്ന വാക്കിന്റെ ബലത്തിലാണ്  യുഡിഎഫിന്റെ ഇത്തവണത്തെ ഈ അടവുനയം. 2015ല്‍ എല്‍എഡിഎഫിന് കിട്ടിയ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ ഇത്തവണ മുന്നണി മാറുമ്പോള്‍ എങ്ങിനെ പ്രതിഫലിക്കും...? ഒപ്പം യുഡിഎഫിലെയും എല്‍ഡിഎഫിലെയും മുന്നണിപ്പിണക്കങ്ങള്‍ തദ്ദേശപ്പോരില്‍ എങ്ങിനെ പ്രതിഫലിക്കും?