കേരളത്തിന്റെ പ്രിയങ്ക ന്യൂസിലന്റിലെ പ്രിയങ്കരി; വിജയക്കഥ

ലോകത്തിൻറെ എല്ലാ കോണിലും ഒരു മലയാളി ഉണ്ടാകുമെന്ന പറച്ചിൽ വെറുതേയല്ല. അങ്ങ് ന്യൂസിലന്റ് പർലമെന്റിൽ വരെ മലയാളിയുണ്ട്. അതും മന്ത്രി കസേരയിൽ. ഇങ്ങ് കൊച്ചി വടക്കൻ പറവൂരിൽ വേരുകളുള്ള പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലന്റിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.