യഥാര്‍ഥ കണക്കില്ല; കോവിഡ് പരിശോധന കുറച്ചത് ആശങ്കയോ ?

സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ്. നിലവില്‍ പോസിറ്റീവായി ചികില്‍സയില്‍ തൊണ്ണൂറ്റി അയ്യായിരത്തില്‍ അധികം പേരുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടും എന്ന അറിയിച്ച സര്‍ക്കാര്‍, ഈ സുപ്രധാന ഘട്ടത്തിലാണ് കോവിഡ് പരിശോധനയുടെ എണ്ണവും കുറച്ചത്. സർക്കാരിന്റെ തന്നെ കണക്കനുസരിച്ച്,  കഴിഞ്ഞ നാലു ദിവസം പതിനായിരം മുതൽ പതിനയ്യായിരം വരെ ആന്റിജൻ ടെസ്റ്റ് കുറച്ചു. ആർ.ടി.പി.സി.ആർ പരിശോധന കൂട്ടാൻ ലക്ഷ്യമിട്ട ഈ ആഴ്ച എണ്ണം പകുതിയായി കുറഞ്ഞു. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലേക്ക് പോയ ദിവസങ്ങളാണിത്. കണക്കുകള്‍ കുറച്ച് കാണിക്കാന്‍ ശ്രമമെന്നും, യഥാര്‍ഥ കാരണം പറയാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നുമുള്ള ആക്ഷേപം ഒരു ഭാഗത്ത്. പരിശോധനകളുടെ എണ്ണം ശരാശരി ഒരു ലക്ഷം വരെ ഉയര്‍ത്തിയെങ്കിലെ സംസ്ഥാനത്തെ യഥാര്‍ഥ കോവിഡ് സ്ഥിതി വ്യക്തമാകു എന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.   കോവിഡ് പരിശോധന കുറയുന്നത് ആശങ്കയോ.. ?