ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യത്തിനെതിരെ പൊലീസ്; നിലപാട് ശരിയോ?

കേരളം ദിവസങ്ങള്‍ക്ക് മുമ്പ് ഞെട്ടലോടെ കണ്ട ഒരു ദൃശ്യമാണ്. യൂ ട്യൂബിലൂടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ച ഒരാളെ അയാളുടെ താമസയിടത്തുപോയി രണ്ട് സ്ത്രീകള്‍ മര്‍ദിക്കുന്നു. അയാളെക്കൊണ്ട് തെറ്റ് സമ്മതിപ്പിക്കുന്നു. ഭാഗ്യലക്ഷ്മിയും ദിയ സനയും ചെയ്തത് പിന്നാലെ വലിയ ചര്‍ച്ചയായി. അങ്ങനെ ചെയ്യാമോ? ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് സഹികെട്ടാല്‍? എന്നിങ്ങനെ കൃത്യമായി രണ്ടുപക്ഷം തെളിഞ്ഞു. പിന്നാലെ തല്ലുകൊണ്ടയാള്‍ക്കും തല്ലിയവര്‍ക്കുമെതിരെ നടപടിയുമായി പൊലീസ്. വിജയ് പി നായര്‍ റിമാന്‍ഡിലാണ് ഇപ്പോള്‍. ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കും ശ്രീലക്ഷ്മി അറയ്ക്കലിനുമെതിരെ ഐപിസിയിലെ അഞ്ച് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഇന്ന് പറയുന്നു, ജാമ്യം കൊടുത്താല്‍ അത് നിയമലംഘനം നടത്താന്‍ അവര്‍ക്ക് പ്രചോദനമാകുമെന്ന്. പൊലീസ് നിലപാടില്‍ എത്രയാണ് ശരി?