ട്രെയിനുകൾ വീണ്ടുമോടിത്തുടങ്ങുമോ?; പ്രതിഷേധങ്ങള്‍ ഫലം കാണുമോ?

കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ രാജ്യം ലോക്ഡൗണിലേക്ക് കടക്കുന്നതിന് മുന്‍പേ നിലച്ചുപോയതാണ് ട്രെയിന്‍ സര്‍വീസുകള്‍.. രോഗവ്യാപനത്തിന് സാഹചര്യം ഒരുങ്ങുമെന്ന ഭയംകൊണ്ട്.. എല്ലാവരും അതിനെ സ്വാഗതം ചെയ്തു. പൊരുത്തപ്പെട്ടു. പിന്നീട് പതിയെ സര്‍വീസുകള്‍ ആരംഭിച്ചു. ആളുകള്‍ കുറവാണ് എന്നത് യാഥാര്‍ഥ്യമാണ്. പക്ഷെ, ആശ്രയിക്കുന്ന ചെറിയ വിഭാഗമുണ്ട്. ലാഭകരമല്ലെന്ന  കാരണത്താല്‍ അവരെ കണ്ടില്ലെന്ന് നടിക്കാമോ.. തീരുമാനം മാറ്റുമോ റെയില്‍വേ.. പ്രതിഷേധങ്ങള്‍ ഫലം കാണുമോ ?