സിബിഐക്കെതിരെ സര്‍ക്കാര്‍‌ പണമെറിഞ്ഞു; തോറ്റുപോയ ഈ നിയമയുദ്ധം എന്തിന്? ‌

പെരിയയില്‍ കഴിഞ്ഞവര്‍ഷം രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട കേസ് സിബിഐ തന്നെ അന്വേഷിക്കും. കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ബെഞ്ച് തള്ളി. സിംഗിള്‍ബെഞ്ച് റദ്ദാക്കിയ കുറ്റപത്രം പക്ഷെ കോടതി പുനസ്ഥാപിച്ചു. 

കൊലപാതകത്തിലെ ഗൂഢാലോചനയടക്കം സിബിഐയ്ക്ക് അന്വേഷിക്കാം, അനുബന്ധ കുറ്റപത്രവും നല്‍കാം. ഓര്‍ക്കണം, 88 ലക്ഷംരൂപ ചെലവിട്ട് സുപ്രീംകോടതിയില്‍നിന്ന് അഭിഭാഷകരെ എത്തിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ നിയമയുദ്ധം നടത്തിയത്. പക്ഷെ ഫലം കണ്ടില്ല. അപ്പോള്‍ എന്തിനാണ് ഖജനാവിലെ പണം ചെലവിട്ട് സര്‍ക്കാര്‍ സിബിഐയെ എതിര്‍ത്തത്?