ഒരാൾക്ക് പോലും രക്ഷപെടാനായില്ല; നേപ്പാളിലെ റിസോർട്ടിൽ സംഭവിച്ചത് എന്ത്?

കേരളത്തെ ഞെട്ടിച്ച ദുരന്തവാര്‍ത്ത ഇന്ന് ഉച്ചതിരിഞ്ഞ് എത്തിയത് നേപ്പാളില്‍ നിന്നാണ്. വിനോദയാത്രയ്ക്കുപോയ 8 മലയാളികള്‍ ഹോട്ടലില്‍ ശ്വാസംമുട്ടി മരിച്ചു. തിരുവനന്തപുരം   ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായരും കുടുംബവും കോ ഴിക്കോട് കുന്ദമംഗലം  ടി.ബി.രഞ്ജിത് കുമാറും കുടുംബവുമാണ് ദുരന്തത്തിനിരയായത്.  മുറിയിലെ ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതാണ് ഉല്ലാസയാത്രയെ ഒറ്റ രാത്രികൊണ്ട് ദുരന്തയാത്രയാക്കിയത്. കൊച്ചുകുഞ്ഞുങ്ങളെയടക്കം മരണം കവര്‍ന്നെടുത്ത സംഭവം കേരളത്തെയാകെ കണ്ണീരിലാഴ്ത്തി. എല്ലാവിധ തയാറെടുപ്പുകളോടും നടത്തുന്ന വിനോദയാത്രകളില്‍ എങ്ങനെ ഇത്തരം ദുരന്തങ്ങളുണ്ടാകുന്നു ?ഒരാള്‍ക്ക് പോലും രക്ഷപെടാനാവാത്തവിധം എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ എന്താണ് സംഭവിച്ചത്