അവശ കഥാപാത്രങ്ങള്‍ ഉല്‍സാഹം കെടുത്തുന്നു; ആ വേദന പറഞ്ഞ് ഇന്ദ്രന്‍സ്

അവശതയും ദാരിദ്ര്യവും നിറഞ്ഞ കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുന്നത് തന്‍റെ ഉല്‍സാഹം കെടുത്തുന്നുണ്ടെന്ന് നടന്‍ ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍നിന്ന് ഗൗരവമേറിയ കഥാപാത്രങ്ങളിലേക്ക് മാറിയപ്പോള്‍ അംഗീകാരങ്ങള്‍ കിട്ടി. എന്നാല്‍  ആവര്‍ത്തനം വിരസതയുണ്ടാക്കുന്നുണ്ട്. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തിലാണ് ഇന്ദ്രന്‍സിന്‍റെ പ്രതികരണം. 

സംവിധായകന്‍ വി.സി.അഭിലാഷ്, നടി മഞ്ജു പിള്ള, നടന്‍ ഗിന്നസ് പക്രു, സര്‍ക്കാര‍് ചീഫ് വിപ്പ് കെ.രാജന്‍ എന്നിവര്‍ ഇന്ദ്രന്‍സുമായുള്ള സംവാദത്തില്‍ പങ്കെടുത്തു.

നീര്‍ക്കോലിയും കുടക്കമ്പിയും പോലുള്ള കഥാപാത്രങ്ങള്‍ തന്നെ ഇപ്പോഴും വിട്ടുപോയിട്ടില്ല. ഗൗരവമുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ സ്വയം നിയന്ത്രിക്കേണ്ടിവരാറുണ്ടെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. നാടകത്തില്‍ അഭിനയിക്കുന്നകാലത്ത് ഗൗരവമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാത്തതില്‍ വിഷമം തോന്നിയിരുന്നു. തയ്യല്‍ക്കാരനും നാടകക്കാരനുമായിരുന്നകാലത്തെ അനുഭവങ്ങള്‍ഇന്ദ്രന്‍സ് പങ്കുവയ്ക്കുന്നു. 

ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം, പൗരത്വം നിയമത്തെച്ചൊല്ലിയുള്ള പ്രതിഷേധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ദ്രന്‍സ് പ്രതികരിക്കുന്നു.