എറണാകുളത്തിൻറെ രാഷ്ട്രീയ മനസ്സിലെന്ത്? ആരെ തുണയ്ക്കും?

എറണാകുളത്തിൻറെ ചിത്രത്തിലുള്ള ഭാഗങ്ങളെല്ലാം എറണാകുളം നിയമസഭാ മണ്ഡലത്തിൻറെ ഭാഗമല്ല. പഞ്ചവടിപ്പാലമെന്ന് ഹൈക്കോടതി വരെ വിശേഷിപ്പിച്ച പാലാരിവട്ടം പാലം എറണാകുളം മണ്ഡലത്തിലല്ല ഉള്ളത്. എങ്കിലും എറണാകുളത്തെ ഗതാഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പാലാരിവട്ടം പാലത്തിൻറെ ഇപ്പോഴത്തെ അവസ്ഥ അഴിമതികഥകൾ ഇതൊക്കെ വോട്ടർമാരെ സ്വാധിനിക്കുമോ എന്നത് കണ്ട് തന്നെയറിയാം..