E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 09:41 PM IST

Facebook
Twitter
Google Plus
Youtube

More in World

പ്രതിശ്രുത വധുവിന്റെ മുന്‍കാമുകന് വരൻ അയച്ച കത്ത് വൈറൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

letter-by-fiance Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പ്രണയം ഒന്നിക്കലിന്റേതു മാത്രമല്ല ബ്രേക്അപുകളുടേതു കൂടിയാണ്. പല കാരണങ്ങൾ കൊണ്ടും ജീവനു തുല്യം സ്നേഹിക്കുന്നയാളെ ഉപേക്ഷിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം. ചിലപ്പോഴൊക്കെ നിവർത്തികേടുകളാണെങ്കിൽ പ്രണയം വെറും ടൈംപാസ് ആകുമ്പോഴും ബ്രേക്അപ്പിലേക്കെത്തുന്നു. പ്രണയം നഷ്‌ടപ്പെട്ടാൽ അതിൽ വിഷമിച്ചു തൂങ്ങിയിരിക്കാതെ ജീവിതം മുന്നിലേക്ക് ഇനിയും ഉണ്ടെന്നു മനസിലാക്കി മുന്നോട്ടു നീങ്ങുന്നതാണ് പുതിയ തലമുറ. തന്നെ പൂർണമായി മനസിലാക്കുന്നൊരു പങ്കാളിയെയാണു കിട്ടുന്നതെങ്കിൽ ജീവിതത്തിൽ പിന്നൊരിക്കലും നിരാശരാകേണ്ടി വരില്ല. പറഞ്ഞു വന്നത് മറ്റൊന്നുമല്ല പ്രതിശ്രുതവധുവിന്റെ മുൻകാമുകന് ഒരു വരൻ എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

തന്റെ ഭാവിവധുവിനെ ഉപേക്ഷിച്ചു പോയ മുൻകാമുകനു നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. റെഡ്ഡിറ്റിൽ കത്ത് ഷെയർ ചെയ്തതോടെയാണ് സംഭവം വൈറലായത്, ഇതിനകം മുപ്പത്തി അയ്യായിരത്തിലേറെ പേർ കത്തു ഷെയർ ചെയ്തു കഴിഞ്ഞു. കത്തു വായിക്കാം.

അവളെ ഉപേക്ഷിച്ചുപോയ മനുഷ്യന്,

നന്ദി, അവളുടെ ജീവിതത്തിൽ നിന്നും പോയതിനും അവളെ ഉപേക്ഷിച്ചതിനും നന്ദി. അവളെ സ്നേഹിക്കാൻ എനിക്ക് അവസരം നൽകിയതിനു നന്ദി. അവളെ വേദനിപ്പിച്ചതിനു നന്ദി. അല്ലായിരുന്നുവെങ്കിൽ അവൾ അത്രത്തോളം മൂല്യമുള്ള കാര്യം പഠിക്കുമായിരുന്നില്ല. അവളെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും, അവൾ കരയുന്നത് എനിക്കു സഹിക്കാനാവില്ല. നീ അവൾക്കു വേണ്ടി ചെയ്യാതിരുന്ന പല കാര്യങ്ങളും ഞാൻ ചെയ്യും, അവൾ തനിച്ചായിരിക്കുമ്പോൾ ഞാനവള്‍ക്കൊപ്പം ഇരിക്കും, അവൾ ഒരു ഓപ്ഷൻ ആണെന്നു തോന്നിക്കാതെ കൂടുതൽ പ്രാധാന്യം അവൾക്കു തന്നെ കൊടുക്കും, അവളുടെ കഥകൾ കേൾക്കും, അവ എത്രത്തോളം ബോറടിപ്പിക്കുന്നതും പഴഞ്ചനുമാണെങ്കിലും പരാതി പറയാതെ കേള്‍ക്കും. അവൾ ചോദിച്ചില്ലെങ്കിലും അവൾക്കു വേണ്ടി സമയം കണ്ടെത്തുകയും സ്നേഹം നൽകുകയും ചെയ്യും. നീ അഭിനന്ദിക്കാൻ പരാജയപ്പെട്ട പെൺകുട്ടിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും. അവൾ എന്നോടൊപ്പം ഉണ്ടാകാൻ എന്നെക്കൊണ്ടു കഴിയുന്നതെല്ലാം ഞാൻ ചെയ്യും. അവൾ എങ്ങനെയായിരുന്നാലും ഞാന്‍ സ്നേഹിക്കും, അവൾക്ക് എന്തു വേണമെങ്കിലും അതിനു കൂടെ നിൽക്കും. അവൾക്കു വേണ്ടി നീ പരാജയപ്പെട്ട സ്ഥാനത്ത് ഞാൻ പങ്കാളിയാകും. നീ ചെയ്തതുപോലുള്ള തെറ്റുകൾ ഒരിക്കലും ചെയ്യാത്ത മനുഷ്യനാകും ഞാൻ. അവളെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :