ടെക്ക് ലോകത്തെ ഏറ്റവും വലിയ സോഷ്യൽമീഡിയ നെറ്റ്വർക്ക് സര്‍വീസ് ഫെയ്സ്ബുക്ക് കുറച്ചു നേരത്തേക്ക് പണിമുടക്കി. ബ്രിട്ടൻ, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിൻ, ഇറ്റലി, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ ഫെയ്സ്ബുക്ക് പണിമുടക്കിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഫീഡ് കിട്ടുന്നില്ലെന്നാണ് മിക്കവരും പരാതിപ്പെട്ടത്. DownDetector.com വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം നിരവധി രാജ്യങ്ങളിൽ കുറച്ചു സമയത്തേങ്കിലും ഫെയ്സ്ബുക്ക് നിശ്ചലമായി എന്നാണ് കാണിക്കുന്നത്. ബ്രിട്ടീഷ് സമയം രാവിലെ 9.30 നാണ് ഫെയ്സ്ബുക്ക് സർവറുകൾ പണിമുടക്കിയത്.
ചില ഭാഗങ്ങളിൽ കാര്യമായി തന്നെ പ്രവർത്തനം നിലച്ചപ്പോൾ ഇന്ത്യയിൽ ഭാഗികമായിരുന്നു. ന്യൂസ് ഫീഡിലെ പ്രശ്നങ്ങളാണ് മിക്കവരും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെയ്സ്ബുക്ക് പണിമുടക്കിയതോടെ ട്വിറ്റർ സജീവമായി. മിക്കവരും ചോദിക്കുന്നത് ഫെയ്സ്ബുക്കിനു എന്തു സംഭവിച്ചു എന്നാണ്. #facebookdown എന്ന ഹാഷ്ടാഗിൽ ലക്ഷകണക്കിനു ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.