ചൈനീസ് അധിനിവേശത്തിന്‍റെ ഇരകള്‍; പോരാട്ടം തുടര്‍ന്ന് ടിബറ്റന്‍ ജനത

ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ ക്രൂരമായ അധിനിവേശത്തെത്തുടര്‍ന്ന് ദലൈലാമയുടെ നേതൃത്വത്തില്‍ ടിബറ്റന്‍ ജനത അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയിട്ട് ആറര പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ജന്മദേശം വീണ്ടെടുക്കാന്‍ പലായനത്തിന്‍റെ മുറിവുകളുമായി അഹിംസാമാര്‍ഗത്തിലൂടെ അവര്‍ പോരാട്ടം തുടരുകയാണ്. പ്രതീക്ഷ ഏറെയുണ്ടെന്ന് കവിയും പോരാളിയുമായ ടെന്‍സിന്‍ സുന്‍ഡു മനോരമ ന്യൂസിനോട് പറഞ്ഞു. 1959 മാര്‍ച്ച് 31ന് അവര്‍ ഇന്ത്യയുടെ അതിരുതൊട്ടു. മൂന്ന് തലമുറയായി കാത്തിരിപ്പാണ്. ജന്മദേശത്തേയ്ക്കുള്ള മടക്കത്തിനായി. ടിബറ്റന്‍ ജനതയുടെ അതിജീവന ഉള്ളുരുക്കത്തിന്‍റെ വാക്കും വീറുമാണ് ടെന്‍സിന്‍ സുന്‍ഡു. ഫ്രണ്ട്സ് ഓഫ് ടിബറ്റ് എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരന്‍. എഴുത്തുകാരന്‍. പോരാളി. തലയിലെ ചുവന്ന ബാന്‍ഡ് ആ പോരാട്ടത്തിന്‍റെ അടയാളം.

Victims of Chinese occupation