കുഞ്ഞിന് 157 അക്ഷരങ്ങളുള്ള പേര്..!; മാറ്റണമെന്ന് അധികൃതര്‍

കുഞ്ഞുങ്ങള്‍ക്ക് നീളന്‍ പേരിടുന്നവര്‍ക്ക്, സ്പെയിനിലെ പ്രഭുവിന്‍റെ കുഞ്ഞിന്‍റെ പേര് ഒന്ന് പരിഗണിക്കാം. 157 അക്ഷരങ്ങളുണ്ട് പേരില്‍. ‌എന്നാല്‍ കുഞ്ഞിന്‍റെ പേര് നിയമപരമായി രേഖകളില്‍ ചേര്‍ക്കണമെങ്കില്‍ വെട്ടിച്ചുരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ പ്രഭുവിന് കത്തയച്ചു. പേര് പരമാവധി 25 അക്ഷരത്തില്‍ ഒതുക്കണമെന്നാണ് ആവശ്യം.

സ്പാനിഷ് പ്രഭുവായ ഫെര്‍ണാണ്ടോ ഫ്റ്റ്സ് ജെയിംസ് സ്റ്റുവര്‍ട്ടാണ് വിവാദവിഷയമായ പേര് കൊണ്ടുവന്നത്. ‘'Sofia Fernanda Dolores Cayetana Teresa Angela de la Cruz Micaela del Santisimo Sacramento del Perpetuo Socorro de la Santisima Trinidad y de Todos Los Santos’ എന്നാണ് കുഞ്ഞിന് ഇടാനായി മാതാപിതക്കള്‍ ആഗ്രഹിച്ച പേര്. ഈ പേര് രേഖപ്പെടുത്താന്‍ സാധിക്കില്ലന്നും, നീണ്ട പേരാണങ്കില്‍ ഒരു വാക്കോ, ചെറുതാണങ്കില്‍ രണ്ട് വാക്കുകളടങ്ങിയ പേരുമാണ് രേഖപ്പെടുത്താന്‍ സാധിക്കുക.

രാജകുടുംബത്തിലെ പല അംഗങ്ങള്‍ക്കും, ക്രിസ്ത്യന്‍ മത വിശ്വാസത്തിലെ വ്യക്തികളും മറ്റുമായി ബന്ധപ്പെട്ട പലതിനോടുമുള്ള ബഹുമാനാര്‍ഥമാണ് 25 വാക്കുകളുള്ള നീളന്‍ പേര്. പേരിലെ ആദ്യം വരുന്ന സോഫിയ കുഞ്ഞിന്‍റെ അമ്മയ്ക്കും വല്ല്യമ്മയ്ക്കും ബഹുമാനാര്‍ഥം നല്‍കിയതാണ്.

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.