സഫാരിക്കിടെ വണ്ടിയിലേക്ക് ഓടിക്കയറി പെൺസിംഹം; പിന്നെ സംഭവിച്ചത്...

കാട്ടിലൂടെയുള്ള സഫാരിക്കിടെ നമ്മള്‍ കാണാനാഗ്രഹിക്കുന്ന മൃഗങ്ങൾ അടുത്തേക്കോടി വന്നാൽ അവസ്ഥയെന്താകും? അത് കാട്ടിലെ രാജാവായ സിംഹമായാലോ? ഇതാ ഒരു കോടിയിലേറെപ്പേർ കണ്ട ഒരു വിഡിയോ.

സഫാരിക്കിടെ പെൺസിംഹം ഓടിവന്ന് വണ്ടിയിലേക്ക് കയറി. ഭയന്നുവിറച്ച യാത്രക്കാരുടെ ദേഹത്തും മുഖത്തും മുഖം ചേർത്തുവെച്ച് സ്നേഹപ്രകടനം നടത്തിയ സിംഹം പിന്നെ ഒരു യുവതിയുടെ തോളിൽ ചാഞ്ഞുകിടന്നു. കരയാനും ചിരിക്കാനും വയ്യാത്ത അവസ്ഥ. എന്നാലീ രംഗങ്ങളെല്ലാം മൊബൈല്‍ കാമറയിലാക്കാനുള്ള ധൈര്യം ഈ യാത്രക്കാർക്കുണ്ടായി.  സിംഹം കാണിച്ച സ്നേഹം യാത്രക്കാർ ഉമ്മ നൽകിയും തലോടിയും തിരിച്ചും കൊടുത്തു.  ഊഷ്മളമായ ഈ വിഡിയോക്ക് താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.  

Lioness invades vehicle; Surprising and terrifying video