റഷ്യയിൽ ഫെയ്സ്ബുക് ഇനി ഭീകരസംഘടന; മാതൃകമ്പനിയായ മെറ്റയെ പട്ടികയിൽപ്പെടുത്തി

ഫെയ്സ്‌ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ സമൂഹമാധ്യങ്ങളുടെ മാതൃകമ്പനിയായ മെറ്റയെ ‘ഭീകര സംഘടനയായി’ പ്രഖ്യാപിച്ച് റഷ്യ. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. മാർച്ചിൽ, ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും റഷ്യ നിരോധനം ഏർപ്പെടുത്തിയിരുന്നു.

ഒരു മാസത്തിനുശേഷം ഏപ്രിലിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ റഷ്യയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കുകയും ചെയ്തു. റഷ്യയിൽ ഭീകരപ്രവർത്തനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് മെറ്റയുടെ ഹർജി മോസ്കോ കോടതി തള്ളുകയും ചെയ്തിരുന്നു. റഷ്യൻ മാധ്യമങ്ങൾക്കും വിവരസ്രോതസ്സുകൾക്കും എതിരെ ഫെയ്സ്ബുക് സ്വീകരിച്ച നടപടികളെത്തുടർന്നാണ് റഷ്യൻ കമ്യൂണിക്കേഷൻ ഏജൻസി നിരോധനം ഏർപ്പെടുത്തിയത്.