പരിശുദ്ധ കാതോലിക്കാബാവയുടെ സന്ദർശന തപാൽ സ്റ്റാമ്പ് മെൽബണിൽ പ്രകാശനം ചെയ്തു

സ്റ്റാമ്പിന്റെ ആദ്യ കോപ്പി പീറ്റർ ഖലീൽ എംപി പരിശുദ്ധ ബാവയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ തന്റെ സ്ഥാനാരോണത്തിനു ശേഷമുള്ള ആദ്യ സന്ദശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തി. ചരിത്ര സന്ദർശനത്തിന്റെ സ്മരണയ്ക്കായി ഓസ്‌ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പ് മെൽബണിൽ ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗം പീറ്റർ ഖലീൽ, ആദ്യ കോപ്പി പരിശുദ്ധ ബാവയ്ക്ക് നൽകി പ്രകാശനം ചെയ്തു. സെപ്റ്റംബർ 18ന്  കത്തീഡ്രൽ അങ്കണത്തിൽ നടന്ന പൊതു ചടങ്ങിൽ വിവിധ സഭാ മേലധ്യക്ഷന്മാരും, രാഷ്ട്രീയ നേതാക്കന്മാരും സംസാരിച്ചു.

ഒരു ഇന്ത്യൻ സഭാമേലദ്ധ്യക്ഷ്യന്റെ ബഹുമാനാർദ്ധം വ്യക്‌തിഗത തപാൽ സ്റ്റാമ്പ് പുറത്തിറക്കുന്നത് സഭാചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ ഉദ്യമത്തിനു ഓസ്ട്രേലിയ പോസ്റ്റിനോടും മെൽബൺ കത്തീഡ്രൽ അംഗങ്ങളോടും കാതോലിക്കാബാവ നന്ദി പ്രകടിപ്പിച്ചു. സ്റ്റാമ്പിന്റെ കോപ്പി ലോകത്തു എവിടെയും ഉള്ള സഭാംഗങ്ങൾക്കു ഓർഡർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി secretary@stmarysioc.org.au എന്ന വിലാസത്തിൽ ബന്ധപ്പെടുക.