മധ്യ ഇറ്റലിയില്‍ പ്രളയം; 10 പേർ മരിച്ചു; 3 പേരെ കാണാതായി

മധ്യ ഇറ്റലിയില്‍ പ്രളയം. പത്ത് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായി.  വീടുകളും വാഹനങ്ങളുമടക്കം പ്രളയത്തില്‍ പെട്ടതോടെ ആശങ്കയിലാണ് ഇറ്റാലിയന്‍ ജനത.

മണിക്കൂറുകളോളം നീണ്ട  കനത്ത മഴയില്‍ വെള്ളത്തിനടിയിലായിരിക്കുകയാണ് മധ്യ ഇറ്റലിയിലെ പല പ്രദേശങ്ങളും. മൂന്നുമണിക്കൂറില്‍ 400 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പ്രതിവര്‍ഷം സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്നാണ് ഏതാനും മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്. സെനിഗലിയ, മാര്‍ഷെ തുടങ്ങിയ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് മിന്നല്‍ പ്രളയത്തിന് കാരണമെന്നും അത് പ്രവചിക്കുക ദുഷ്കരമാണെന്നും ഭൗമശാസ്ത്ര വിദഗ്ധര്‍ പറയുന്നു.