പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാനെത്തി; 21 കുട്ടികൾ ദക്ഷിണാഫ്രിക്കയിലെ ബാറിൽ മരിച്ച നിലയിൽ

ചിത്രം എൻഡിടിവി; കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയ ബാർ

ഹൈ സ്കൂൾ പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ ബാറിലെത്തിയ 21 കൗമാരക്കാരെ മരിച്ച നിലയിൽ കണ്ടെത്തി.  മരിച്ച കുട്ടികൾ ഏകദേശം 13 വയസ് പ്രായമുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റ് ലണ്ടൻ നഗരത്തിലാണ് സംഭവം. മരണത്തിൽ  ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

മൃതദേഹങ്ങളിൽ പുറമേയ്ക്ക് പരുക്കുകളൊന്നുമില്ല. വിഷബാധയേറ്റാണോ മരണമെന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഉറപ്പിക്കാനാവൂ എന്നും പൊലീസ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ഹാപ്പി ബർത്ത്ഡേ എന്നെഴുതിയ പോസ്റ്ററും കണ്ടെത്തിയിട്ടുണ്ട്. 18 വയസാണ് ട്രാവനിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി. അങ്ങനെയിരിക്കെ ഇവർക്ക് മദ്യം ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.