ഹിജാബ് ധരിക്കാത്തവർ മൃഗങ്ങളെ പോലെ'; പോസ്റ്റർ പതിച്ച് താലിബാൻ

ശരീരം മുഴുവൻ മറയ്ക്കുന്ന ഹിജാബ് ധരിക്കാത്ത സ്ത്രീകൾ മൃഗങ്ങളെ പോലെ ആകാൻ ശ്രമിക്കുന്നവരാണെന്ന് താലിബാന്റെ പോസ്റ്റർ. അഫ്ഗാനിസ്ഥാനിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഹിജാബ് നിർബന്ധമാക്കിയ പോസ്റ്റർ താലിബാൻ ഭരണകൂടം പതിപ്പിച്ചു. ഷോർട്സ്, സുതാര്യമായ വസ്ത്രങ്ങൾ തുടങ്ങിയവ ധരിക്കുന്നത് അഖുൻസദയുടെ ഉത്തരവിനെതിരാണെന്നും താലിബാൻ ആവർത്തിച്ച് വ്യക്തമാക്കി.

സ്ത്രീകൾ വീടിനുള്ളിൽ ഇരിക്കണമെന്നും പൊതുസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവർ നിർബന്ധമായും ശരീരം മുഴുവൻ മൂടണമെന്നും മുഖം മറയ്ക്കണമെന്നും താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ ഉത്തരവിറക്കിയിരുന്നു. 

സ്ത്രീകളുടെ മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള താലിബാന്റെ പുതിയ നീക്കത്തെ യുഎൻ പ്രതിനിഖി അപലപിച്ചു. ഭരണകൂടം മുൻകൈയെടുക്കുന്ന ഇത്തരം അടിച്ചമർത്തലുകൾ ചെറുക്കപ്പെടേണ്ടതാണെന്ന് യുഎൻ പ്രതിനിധി മിഷേൽ ബച്​ലറ്റ് പറഞ്ഞു. 

രണ്ടാം താലിബാൻ സർക്കാർ അഫ്ഗാൻ പിടിച്ചതിന് പിന്നാലെ പതിനായിരക്കണക്കിന് പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസം മുടങ്ങിത്. സർക്കാർ ജോലിയിൽ നിന്ന് സ്ത്രീകളെയും പുറത്താക്കിയിരുന്നു.