പ്രസിഡന്റിന്റെ കൊട്ടാരം സന്ദർശകർക്കായി തുറന്ന് ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയുടെ പ്രസിഡന്റിന്‍റെ കൊട്ടാരം ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാന്‍ തുറന്ന് കൊടുത്ത് ചരിത്രത്തിന്‍റെ ഭാഗമാവുകയാണ് പുതിയ പ്രിസഡന്റ് യൂണ്‍ സുക് യോള്‍. 10 ദിവസം പൊതുജനങ്ങള്‍ക്കായി  കൊട്ടാരം തുറന്നിട്ടപ്പോള്‍ നറുക്കെടുപ്പിലൂടെ സന്ദര്‍ശന ഭാഗ്യം ലഭിച്ചത് നാല്‍പതിനായിരം പേര്‍ക്കാണ്. പത്തുലക്ഷത്തോളം അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ നിര്‍ണയിച്ചത്. ഭാഗ്യശാലികളില്‍ ഒരാളായ മലയാളി നുഹൈല്‍ അഹമ്മദ് സോളിലെ  ബ്ലൂ ഹൗസ് കൊട്ടാരത്തല്‍നിന്ന് മനോരമ ന്യൂസിനുവേണ്ടി തയാറാക്കിയ റിപ്പോര്‍ട്ട് കാണാം