പുത്തൻ വാണിജ്യ ഇടനാഴി വഴി ഇന്ത്യയിലേക്ക് റഷ്യൻ സാമഗ്രികൾ എത്തിക്കും; ഇറാൻ

ചിത്രം കടപ്പാട്; Shutterstock

റഷ്യയെയും ഏഷ്യൻ മാർക്കറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി തങ്ങളുടെ പുതിയ വാണിജ്യ ഇടനാഴി പ്രയോജനപ്പെടുത്താമെന്ന് ഇറാൻ. ഇതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് 41 ടൺ ഭാരം വരുന്ന ലാമിനേറ്റഡ് തടി ഷീറ്റിന്റെ കണ്ടെയ്നറുകൾ ആദ്യഘട്ടത്തിൽ എത്തിക്കും. 25 ദിവസത്തിനകം കണ്ടെയ്‌നർ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. 

സര്‍ക്കാർ നിയന്ത്രണത്തിലുള്ള ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിങ് ലൈൻസ് ഗ്രൂപ്പാണ് ഇടപാടിനു ചുക്കാൻ പിടിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ഉപരോധം നേരിടുന്ന റഷ്യയ്ക്കു നിലവിലെ സാഹചര്യത്തിൽ വടക്കു-തെക്കൻ ട്രാൻസിറ്റ് ഇടനാഴി ശക്തമാക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇറാൻ മുന്നോട്ട് വച്ച നിർദ്ദേശം റഷ്യയ്ക്ക് സ്വീകാര്യമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.