പാക്കിസ്ഥാനില്‍ ഡെങ്കിപ്പനി‍ കൂടുന്നു; കിടക്കകള്‍ നിറ‍ഞ്ഞു; മെഡിക്കല്‍ എമര്‍ജന്‍സി

പാക്കിസ്ഥാനില്‍ പകര്‍ച്ചവ്യാധി കൂടുന്നതായി റിപ്പോര്‍ട്ട‌്. തലസ്ഥാന നഗരിയായ ഇസ്ലാമബാദിലാണ് ഡെങ്കിപ്പനി രോഗബാധിതര്‍ കൂടുന്നതായി റിപ്പോര്‍ട്ടുകളുള്ളത്. കോവിഡ് ബാധിച്ച് എത്തുന്നവരെ ചികിത്സിക്കാൻ ഒരുക്കിയ ബെഡുകളിലിപ്പോള്‍ ഡെങ്കിയുമായി വരുന്നവരെയാണ് കിടത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98 കേസുകള്‍ ഇസ്ലാമാബാദില്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ 698 ആളുകളും, നഗര പ്രദേശങ്ങളില്‍ 331കേസുകളും റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങളുടെ കണക്ക്. 

സ്ഥിതി രൂക്ഷമായതോടെ മെഡിക്കല്‍ എമര്‍ജെന്‍സി പുറപ്പെടുവിച്ചരിക്കുകയാണ് അധികൃതര്‍‍. ജനുവരി മുതലുള്ള കണക്കുകളനുസരിച്ച് 3,475 വരെയാണ് ആകെ രോഗ ബാധിതര്‍. അതേസമയം, താമസസ്ഥലങ്ങളിൽ  പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാൽ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 144 അടക്കം പ്രഖ്യാനുള്ള സാധ്യത ആരോഗ്യമന്ത്രി പഞ്ചാബ് യാസ്മിന്‍ റാഷിദ് തള്ളികളയുന്നില്ല. 

കോവിഡിനുശേഷം ഇപ്പോള്‍ ഡെങ്കിപ്പനി കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്ക കൂടി. ഈ മാസം തുടക്കംമുതലേ ഡെങ്കി റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകുയായിരുന്നു. കാലാവസ്ഥ വ്യതിയാനവും രോഗം കൂടാനുള്ള സാധ്യതയായി കണകാക്കുന്നു. നിലവില്‍ സ്ഥിതി രൂക്ഷമാകുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.