12 വർഷമായി ഉറക്കം അരമണിക്കൂർ മാത്രം; ക്ഷീണമോ തളർച്ചയോ ഇല്ല; വിചിത്ര ജീവിതം

ദിവസത്തിൽ 30 മിനിറ്റ് മാത്രം ഉറങ്ങുന്നയാൾ. 12 വർഷമായി ജീവിതം ഇങ്ങനെ. 36–കാരനായ ഡൈസുക് ഹോറിയുടെ സ്വദേശം ജപ്പാനിലാണ്. ജപ്പാൻ ഷോർട്ട് സ്ലീപ്പർ അസോയിയേഷൻ എന്ന സംഘടനയുടെ ചെയർമാൻ കൂടിയാണ് ഹോറി. നൂറുകണക്കിന് ആളുകൾക്കാണ് ഹോറി എങ്ങനെ ഉറക്കസമയം കുറയ്ക്കാമെന്ന് ക്ലാസ് എടുത്ത് കൊടുക്കുന്നത്. 

16 മണിക്കൂർ മാത്രം ഉണർന്നിരുന്നുകൊണ്ട് ഒരാൾക്ക് ജീവിതത്തിൽ ഒന്നും നേടാനാകില്ലെന്നാണ് ഹോറി പറയുന്നത്. 8 മണിക്കൂർ ഉറങ്ങിയിരുന്ന ഹോറി അങ്ങനെ ഉറക്കം വെറും അരമണിക്കൂർ മാത്രമാക്കി. എന്നാൽ തനിക്ക് ജീവിതത്തിൽ യാതൊരു ക്ഷീണമോ തളർച്ചയോ തോന്നുന്നില്ലെന്നും ഹോറി പറയുന്നു. തനിക്ക് ജിമ്മിൽ പോകാനും വായിക്കാനും എഴുതാനും ആളുകളുമായി ഇടപെടാനുമൊക്കെ നിരവധി സമയമാണ് ലഭിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്കാണ് ഉറങ്ങുന്നത്. കൃത്യം 2.26 ആകുമ്പോഴേക്കും അലാറം പോലും ഇല്ലാതെ ഉണരും. 

രാത്രിയിൽ വിഡിയോ ഗെയിം കളിക്കും, മറ്റ് ഉറക്ക കുറവുള്ള സുഹൃത്തുക്കൾക്കൊപ്പം കറങ്ങാനും പോകുമെന്ന് ഹോറി പറയുന്നു. ഹോറിയുടെ ഈ ജീവിതരീതിയെ അമ്പരപ്പോടെയാണ് പലരും നോക്കി കാണുന്നത്.