ചന്തു ചുഴലിക്കാറ്റിന് പിന്നാലെ വൻഭൂചലനം; പ്രകൃതിദുരന്തത്തിൽ വലഞ്ഞ് ചൈന

ചന്തു ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെ ചൈനയിൽ ഭൂചലനം. ചൈനയുടെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്വാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചതായി റിപ്പോർട്ടുകൾ. ഒട്ടേറെ പേർക്ക് പരുക്കേറ്റു. 1250ലേറെ വീടുകൾ തകർന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ പ്രകൃതി ദുരന്തങ്ങൾ ചൈനയിൽ വൻനാശമാണ് ഉണ്ടാക്കുന്നത്. 

യോങ്ച്വാനിലെ ലൂഴോ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഇവിടെ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. 2008ൽ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അന്ന് 90,000 പേർ മരിച്ചിരുന്നു.കോവിഡ് ശേഷം പ്രളയം ചൈനയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒട്ടേറെ പേരാണ് പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് ചൈനയിൽ മരിച്ചത്. രണ്ട് ദിവസം മുൻപാണ് ചന്തു ചുഴലിക്കാറ്റും ചൈനയിൽ നാശം വിതച്ചത്.